ജൂണ്‍ മൂന്നിന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന സിവില്‍ സര്‍വീസ് (പ്രിലിമിനറി) പരീക്ഷയ്ക്ക് തിരുവനന്തപുരം കേന്ദ്രമായി തെരഞ്ഞെടുത്ത ഉദ്യോഗാര്‍ഥികള്‍ പരീക്ഷ തുടങ്ങുന്നതിന് 10 മിനിറ്റ് മുമ്പെങ്കിലും കേന്ദ്രത്തില്‍ എത്തണം.
രാവിലെ 9.30 നും ഉച്ചയ്ക്ക് 2.30 നുമാണ് പരീക്ഷ ആരംഭിക്കുന്നത്. രാവിലെ 9.20 നും ഉച്ചതിരിഞ്ഞ് 2.20 നും മുമ്പേ അതതു പരീക്ഷാകേന്ദ്രങ്ങളില്‍ എത്താത്ത പരീക്ഷാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല. തിരുവനന്തപുരം സിറ്റിയില്‍ 41 സെന്ററുകളിലാണ് പരീക്ഷ നടക്കുന്നത്. പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം അനുവദിക്കുകയുമില്ലെന്ന് യു.പി.എസ്.സി അറിയിച്ചു
Post Your Comments