ചെന്നൈ: ചെന്നൈക്ക് സമീപം ചെങ്കല്‍പേട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം പത്തനംതിട്ടയില്‍ നിന്നും കാണാതായ ജെസ്നയുടേതല്ലെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ശനിയാഴ്ച അണ്ണാനഗറില്‍ നിന്നും കാണാതായ പൊക്കിഷ മേരിയുടെ മൃതദേഹമാണ് ഇത്. പൊക്കിഷയുടെ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു.
read also: ജസ്നയുടെ തിരോധാനം; നിര്‍ണായ വെളിപ്പെടുത്തലുമായി ബസ് ഡ്രൈവര്‍
കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയെന്ന വിവരത്തെ തുടര്‍ന്ന് ചെങ്കല്‍പേട്ട് മെഡിക്കല്‍ കോളേജിലെത്തിയ ജെസ്നയുടെ സഹോദരന് ജെയ്സ് മൃതദേഹം ജെസ്നയുടേതല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിനിടെയാണ് അണ്ണാ നഗറില്‍ നിന്ന് കാണാതായ യുവതിയുടേതാണോ മൃതദേഹം എന്ന് പരിശോധിക്കാന്‍ അവരുടെ ബന്ധുക്കള്‍ സ്ഥലത്ത് എത്തിച്ചത്.
90 ശതമാനത്തോളം കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെങ്കിലും മുഖം പൂര്‍ണമായും കത്തിക്കരിയാത്തതിനാല്‍ മൃതദേഹം പൊക്കിഷ മേരിയുടേതാണെന്ന് ബന്ധുക്കള്‍ക്ക് തിരിച്ചറിയാനായി.
Post Your Comments