പത്തനംതിട്ട: എരുമേലി മുക്കുട്ടുതറയില്‍ നിന്നും കാണാതായ ജെസ്‌നയെ കുറിച്ച് പല തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ജസ്‌നയെ തിരുവല്ലയിലുള്ള ഒരു കല്ല്യാണ വീട്ടില്‍ കണ്ടിരുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ആ വാര്‍ത്തയിലെ സത്യാവസ്ഥ ഇതുവരെ പുറത്ത് വന്നിട്ടില്ല. അതിനു പിന്നാലെയാണ് ജസ്‌നയെ ബെംഗളൂരുവില്‍ കണ്ടെത്തിയെന്ന് തരത്തില്‍ വാര്‍ത്തകള്‍ വരുന്നത്. അതിലെയും സത്യാവസ്ഥ ഇതുവരെ വ്യക്തമല്ല.
എന്നിട്ടും കേസന്വേഷണത്തില്‍ ഒരു തുമ്പും കിട്ടാഞ്ഞിട്ട് ജസ്ന മരിയ ജെയിംസിനെ കണ്ടെത്താന്‍ സഹായകരമായ വിവരം നല്‍കുന്നവര്‍ക്കു രണ്ടുലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചിരുന്നു. ഇതിനു ശേഷം നിരവധി ഫോണ്‍കോളുകളായിരുന്നു തിരുവല്ല ഡിവൈഎസ്പിയ്ക്ക് ലഭിച്ചത്. എന്നാല്‍ അതില്‍ ഒരു ബസ് ഡ്രൈവറുടെ മൊഴിയാണ് ഏറെ നിര്‍ണായകമായിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രി ബസ് പുറപ്പെടും മുന്‍പ് ജെസ്‌നയെ പോലെയൊരു പെണ്‍കുട്ടി തന്നോട് ഈ ബസ് കേരളത്തിലേക്ക് പോകുന്നതാണോ എന്ന് തിരക്കിയെന്നും ഈ കുട്ടി ആ ബസില്‍ കയറി ഇന്നലെ പുലര്‍ച്ചെ സുല്‍ത്താന്‍ബത്തേരിയില്‍ ഇറങ്ങിയെന്നുമായിരുന്നു ഡ്രൈവര്‍ അറിയിച്ചത്. ഡിജിപിയുടെ അറിയിപ്പ് ജെസ്‌നയുടെ ഫോട്ടോ വച്ചുള്ളതായിരുന്നതിനാലാണ് ഡ്രൈവര്‍ക്ക് ഇന്നലെ മുഖം ഓര്‍ക്കാനായതെന്നും ഡിവൈഎസ്പിയോടു പറഞ്ഞു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബത്തേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments