ഇടപ്പള്ളി: മൂന്ന് ദിവസം മാത്രം പ്രായമായ കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ മാതാപിതാക്കളെ സിസിടിവി ക്യാമറ കുടുക്കി. എറണാകുളം ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയിലാണ് മാതാപിതാക്കൾ കുഞ്ഞിനെ ഉപേക്ഷിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കുഞ്ഞിനെ ഉപേക്ഷിച്ച് ഇവർ മടങ്ങുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിരുന്നു.
ദമ്പതികളും കൈക്കുഞ്ഞും മൂന്ന് വയസ്സ് തോന്നിക്കുന്ന മറ്റൊരു പെണ്‍കുട്ടിയുമായി പള്ളിയിലേക്ക് കടക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ശേഷം പള്ളിയിലെ പാരീഷ് ഹാളില്‍ ഒഴിഞ്ഞ മൂലയില്‍ റോസ് കളറിലുള്ള ടര്‍ക്കിയില്‍ പൊതിഞ്ഞ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. പാരീഷ് ഹാളിലേക്ക് ഒറ്റയ്ക്കെത്തിയ ഭര്‍ത്താവ് ചുറ്റുപാടും നിരീക്ഷിക്കുന്നതും കുഞ്ഞിന്റെ നെറ്റിയില്‍ ഉമ്മ വച്ച ശേഷം നിലത്ത് വയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
also read: കൈക്കുഞ്ഞിനെ ഭർത്താവിനെ ഏൽപ്പിച്ചു കായലിൽ ചാടിയ യുവതിയുടെ മൃതദേഹം കിട്ടി
കുഞ്ഞിന്റെ കരച്ചിൽ കേട്ടവർ ഓടിയെത്തുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
എളമക്കര പോലീസെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. മാതാപിതാക്കൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments