ന്യൂഡല്‍ഹി: മോശം പെരുമാറ്റത്തെക്കുറിച്ച് അധ്യാപകരോടു പരാതിപ്പെട്ടതിന്റെ പകതീര്‍ക്കാന്‍ സഹപാഠികളായ പെണ്‍കുട്ടികളോട് പതിനഞ്ചുകാരന്റെ ക്രൂരത. ഡേറ്റിംഗ് ആപ്ലിക്കേഷനില്‍ സഹപാഠികളായ പെണ്‍കുട്ടികളുടെ പേരില്‍ വ്യാജ പ്രൊഫൈലുകളുണ്ടാക്കി ഫോണ്‍ നമ്പറും ചിത്രങ്ങളും നൽകിയാണ് കൗമാരക്കാരൻ പക തീർത്തത്. രാത്രിയും പകലുമില്ലാതെ തുടര്‍ച്ചയായി ഫോണ്‍ കോളുകൾ വരാൻ തുടങ്ങിയതോടെ ഒരു പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പതിനഞ്ചുകാരനെ അറസ്റ്റ് ചെയ്‌തു.
Read Also: പ്ലാസ്റ്റിക് ഭക്ഷിച്ച തിമിംഗലം ഒടുവിൽ മരണത്തിന് കീഴടങ്ങി
തുടർന്ന് നടത്തിയ അന്വേഷണത്തിൽ മറ്റ് ഒൻപത് പെൺകുട്ടികളുടെ വിവരങ്ങളും ഇത്തരത്തിൽ പരസ്യപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. മോശം പെരുമാറ്റത്തെക്കുറിച്ച് അധ്യാപകരോടു പരാതിപ്പെട്ടതിന്റെ പകതീര്‍ക്കാനാണ് ഫോണ്‍നമ്പരുകളും ചിത്രങ്ങളും പ്രസിദ്ധപ്പെടുത്തിയതെന്ന് കൗൺസിലിംഗിൽ കൗമാരക്കാരൻ സമ്മതിച്ചിട്ടുണ്ട്.
Post Your Comments