ബാങ്കോക്ക്: പ്ലാസ്റ്റിക് ഉള്ളിൽ ചെന്ന് ഗുരുതരാവസ്ഥയിലായ തിമിംഗലം ഒടുവിൽ മരണത്തിന് കീഴടങ്ങി. സമുദ്രത്തിൽ അടിഞ്ഞ പ്ലാസ്റ്റിക് കൂടുകൾ അകത്താക്കിയാണ് തിമിംഗലം അവശനിലയിലായത്. അഞ്ചു ദിവസത്തെ തീവ്രപരിചരണങ്ങൾക്കൊടുവിലാണ് തിമിംഗലം ജീവൻ കൈവിട്ടത്. ഇതിന്റെ വയറ്റിൽനിന്ന് എട്ടു കിലോ വരുന്ന പ്ലാസ്റ്റിക്കാണ് ലഭിച്ചത്. വെള്ളിയാഴ്ച അഞ്ച് പ്ലാസ്റ്റിക് ബാഗുകൾ ഛർദിച്ച തിമിംഗലം പിന്നീട് ചത്തു.
Read Also: സൗദിയില്‍ പൊലീസ് എന്ന വ്യാജേനെ തട്ടിപ്പ് നടത്തിയ സംഘത്തെ പിടികൂടി
പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് വയറ്റിൽ കൂടുതൽ പ്ലാസ്റ്റിക് ഉണ്ടെന്ന് കണ്ടെത്തിയത്. പ്ലാസ്റ്റിക് ഉള്ളിൽ ചെന്നതോടെ ഭക്ഷണം കഴിക്കാൻപോലുമാവാതെയാണ് തിമിംഗലം ചത്തത്.
Post Your Comments