Kerala

പെണ്‍കുട്ടിയുടെ വിവാഹം മുടക്കി പോലീസ്, മനോവേദനയില്‍ നീലേശ്വരത്തെ കരയിച്ച്‌ യുവതിയുടെ ആത്മഹത്യാശ്രമം: വിവരങ്ങള്‍ ഇങ്ങനെ

കാസര്‍ഗോഡ്: ജേഷ്ഠനും പ്രതിശ്രുത വധുവും പ്രണയത്തിലെന്ന് വ്യാജ ഓഡിയോ സന്ദേശം നല്‍കിയ സംഭവത്തിന് പിന്നില്‍ പൊലീസുകാരെന്ന് പരാതി. എല്ലാം തെളിഞ്ഞിട്ടും കാക്കിക്കുള്ളിലെ കള്ളനെ സംരക്ഷിക്കുകയാണ് പൊലീസ് ഏമാന്മാരെന്നാണ് പരാതി നല്‍കിയിരിക്കുന്നത്. വിവാഹം മുടക്കാന്‍ നേതൃത്വം നല്‍കിയ നീലേശ്വരത്തെ പൊലീസുകാരനെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംരക്ഷിക്കുന്നുവെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ ഒരു യുവാവുമായി വിവാഹം നിശ്ചയിച്ച യുവതിക്കും ബന്ധുക്കള്‍ക്കുമാണ് ഇത്തരമൊരു ദുരനുഭവം നേരിടേണ്ടി വന്നത്.

വരന്റെ വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തില്‍ നിന്നും പിന്മാറിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. പ്രതിശ്രുത വരന്റെ പിന്മാറ്റത്തിന്റെ കാരണമന്വേഷിച്ച വധുവിന്റെ വീട്ടുകാര്‍ക്ക് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സംഭവത്തിന്റെ തുടക്കം ഇങ്ങനെ. പ്രതിശ്രുത വരന്റെ ഫേസ്‌ബുക്കില്‍ ഒരു ഓഡിയോ സന്ദേശം ലഭിക്കുകയും സന്ദേശത്തില്‍ തന്റെ ജേഷ്ഠനും പ്രതിശ്രുത വധുവും പ്രണയത്തിലാണെന്നുമായുള്ള സംഭാഷണമായിരുന്നു. ഈ സന്ദേശം ആദ്യം അവഗണിച്ച വരന്‍ പിന്നീട് ബന്ധുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹത്തില്‍ നിന്നും ഒഴിയുകയായിരുന്നു. എന്നാല്‍ വരന്റെ വീട്ടില്‍ പെയിങ് ഗസ്റ്റായി താമസിച്ചിരുന്ന ഒരു യുവതി വധുവിന്റെ വീട്ടില്‍ വിളിച്ച്‌ കാര്യങ്ങള്‍ പറഞ്ഞു.

എന്നാല്‍ സംഭവം അറിഞ്ഞതോടെ വരന്റെ അമ്മ ബോധരഹിതയായി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ കഴിയുന്നതായും അറിയിച്ചു. ഇതിനെല്ലാം കാരണക്കാരി പ്രതിശ്രുത വധുവാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് വിവാഹം മുടങ്ങുമെന്ന ഭയത്തില്‍ വധു ആത്മഹത്യക്ക് ഒരുങ്ങിയത്. വരന്‍ തനിക്ക് ലഭിച്ച ഓഡിയോ സന്ദേശം വധുവിന്റെ വീട്ടുകാര്‍ക്കും അയച്ചു കൊടുത്തിരുന്നു. ഇത് പരിശോധിച്ചപ്പോള്‍ തങ്ങളുടെ വീട്ടിനു സമീപമുള്ള ഒരു യുവതിയുടെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പിറകില്‍ ഈ യുവതിയുടെ ബന്ധുവും പൊലീസുകാരനായ സഹോദരനും കൂട്ടാളിയും ചേര്‍ന്നാണ് എല്ലാം സൃഷ്ടിച്ചതെന്ന് വ്യക്തമായി.

എന്നാല്‍ ഇതിനു ശേഷവും കഴിഞ്ഞ ദിവസം പൊലീസുകാരന്റെ അടുത്ത ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി ചീത്ത വിളിക്കുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തു. എന്നാല്‍ ഇതു സംബന്ധിച്ചും പൊലീസില്‍ പരാതി നല്‍കിയെങ്കിലും ആദ്യമൊന്നും കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല. പിന്നീട് ബന്ധുക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സായ്കിരണിന്റെയും സ്ത്രീകളുടെയും പേരില്‍ പൊലീസ് കേസെടുത്തത്. സംഭവത്തില്‍ പൊലീസ് കാണിക്കുന്ന നിഷ്‌ക്രിയത്വത്തിനെതിരെ ഉന്നതതലങ്ങളില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍.

അതേ സമയം പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്നും പിഴവുണ്ടായിട്ടില്ലെന്ന് നീലേശ്വരം സിഐ വി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. വധുവിന്റെ അമ്മ ബിജില്‍ നായര്‍ എന്നയാളുടെ പേരിലാണ് നീലേശ്വരം പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് അന്വേഷണത്തില്‍ പൊലീസുകാരനായ പ്രതീഷിനു വേണ്ടിയാണ് ബന്ധുവായ യുവതിയെ ഉപയോഗിച്ച്‌ സന്ദേശമുണ്ടാക്കി വരന് അയച്ചതെന്ന് കണ്ടെത്തി. എന്നാല്‍ അതോടെ പൊലീസ് അന്വേഷണം തുടര്‍ന്നില്ല. കേസിലെ പ്രധാന കണ്ണിയായ പൊലീസുകാരനെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button