International

പാക്കിസ്ഥാനെ കാത്തിരിക്കുന്നത് വന്‍ ദുരന്തം

ഇസ്ലാമാബാദ്: ഭീകരവാദം, ക്രിക്കറ്റ് മത്സരം തുടങ്ങിയ തലക്കെട്ടുകളോടെയാണ് മിക്കപ്പോഴും പാക്കിസ്ഥാന്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ വളരെ ഗൗരവമേറിയ ഒരു വാര്‍ത്തയാണ് പാക്കിസ്ഥാനില്‍ നിന്നും പുറത്തെത്തുന്നത്. വന്‍ ജലദൗര്‍ലഭ്യമാണ് പാക്കിസ്ഥാന്‍ നേരിടുന്ന വലിയ വിഷയങ്ങളില്‍ ഒന്ന്. 2025 ആകുന്നതോടെ രാജ്യത്ത് ജല ദൗര്‍ലഭ്യം അതി രൂക്ഷമാകുമെന്നാണ് യുണൈറ്റഡ് നാഷണല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം(യുഎന്‍ഡിപി) വ്യക്തമാക്കുന്നത്.

read also: ദിവസങ്ങളോളം കടലില്‍ അകപ്പെട്ട ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികള്‍ക്ക് പുതുജീവന്‍ നല്‍കി പാക്കിസ്ഥാന്‍

യുഎസ്ഡിപിക്ക് ഒപ്പം പാക്കിസ്ഥാന്‍ കൗണ്‍സില്‍ ഓഫ് റിസേര്‍ച്ച് ഇന്‍ വാട്ടര്‍ റിസോഴ്‌സും(പിസിആര്‍ഡബ്ല്യുആര്‍) ഇതേ കാര്യം വ്യക്തമാക്കുന്നുണ്ട്. ലോകം മുഴുവന്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധി ജലദൗര്‍ലഭ്യമാണെന്ന് യുഎന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും വേഗം ജല ദൗര്‍ലഭ്യം മൂലം കഷ്ടപ്പെടുന്ന രാജ്യം പാക്കിസ്ഥാനാവും. 2040ഓടെ ഒരു തുള്ളി വെള്ളം പാക്കിസ്ഥാനില്‍ ഉണ്ടാവില്ലെന്നും വിവരമുണ്ട്. ജനസാന്ത്രതയേറിയ പാക്കിസ്ഥാനില്‍ ജലസംരക്ഷണത്തിനുള്ള ഉത്തരവാദിത്വം ആരും കാണിക്കുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button