KeralaLatest News

നിപ വൈറസ് ; മരുന്ന് കോഴിക്കോട് എത്തിച്ചു

കോഴിക്കോട് : നിപ വൈറസ് രോഗത്തിനുള്ള പ്രതിരോധ മരുന്ന് കോഴിക്കോട്ടെത്തിച്ചു. ഓസ്‌ട്രേലിയയിൽ നിന്നാണ് മരുന്ന് കോഴിക്കോട് എത്തിച്ചത് . ഹ്യൂമന്‍ മോണോക്ളോണല്‍ ആൻറിബോഡി എന്ന മരുന്നാണ്​ കോഴിക്കോട്​ മെഡിക്കൽ കോളേജിൽ എത്തിയത്​. ഇന്ത്യൻ കൗൺസിൽ ഒാഫ്​ മെഡിക്കൽ റിസർച്ചിൽ നിന്ന്​ വിദഗ്​ധരെത്തി പരിശോധിച്ച ശേഷം മാത്രമേ മരുന്ന്​ രോഗികൾക്ക്​ നൽകുകയുള്ളൂ. ജപ്പാനിൽ നിന്നും പുതിയ മരുന്നെത്തിക്കാനും ശ്രമം നടക്കുന്നുണ്ട്.

അതേസമയം, നിപ ചികിത്​സയിൽ പ്രത്യാശ നൽകിക്കൊണ്ട്​ നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്ന നഴ്​സിങ്​ വിദ്യാർഥിനിക്ക്​ അസുഖം ഭേദമായി. പതുതായി നടത്തിയ പരിശോധനയിൽ നിപ ബാധയില്ലെന്നാണ്​ ഫലം. മെഡിക്കൽ കോളജ് നെഞ്ചുരോഗാശുപത്രിയിലെ ഐ.സി.യുവിൽ പത്ത് ദിവസമായി ചികിത്സയിൽ കഴിയുകയായിരുന്ന വിദ്യാർഥിനിയെ പ്രധാനാശുപത്രിയിലെ (എൻ.എം.സി.എച്ച്) ഐസോലേഷൻ വാർഡിലേക്ക് മാറ്റി. ഇനി കുറച്ചു നാൾ കൂടി നിരീക്ഷണത്തിൽ നിർത്തും. സംസ്ഥാനത്ത്​ ആദ്യമായാണ് നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഒരാൾക്ക് രോഗം മാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button