ഇടുക്കി : കുമളിയിൽ നിന്ന് കാണാതായ സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തി. കുമളി ആനക്കുഴിയിലെ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന അനീഷ് എക്സിയമ്മ ദമ്പതികളുടെ മക്കളായ അഭിജിത്ത് (എട്ട്) ലക്ഷ്മിപ്രിയ (ആറ്) എന്നീ കുട്ടികളുടെ മൃതദേഹമാണ് സമീപത്തെ കുളത്തിൽ കണ്ടെത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കുട്ടികളെ കാണാതായത്. ഉച്ച വരെ കുട്ടികൾ സ്ഥലത്തുണ്ടായിരുന്നു. ഇവരുടെ സ്വന്തം വീടിനു സമീപത്തു തന്നെയാണ് മാതാവ് എക്സിയമ്മയുടെ വീടും. ഇടയ്ക്കിടെ കുട്ടികൾ അവിടേക്കു പോകാറുണ്ട്. തറവാട്ടു വീട്ടിൽ കാണുമെന്ന പ്രതീക്ഷയിലായിരുന്നു മാതാപിതാക്കൾ. സമയം വൈകിയിട്ടും കുട്ടികൾ എത്താത്തതിനെതുടർന്ന് അന്വേഷിച്ചപ്പോഴാണ് കുട്ടികളെ കാണാനില്ലെന്ന് അറിയുന്നത്. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു. എന്നാൽ കുട്ടികൾ എങ്ങനെ കുളത്തിൽ വീണു എന്നതിനെക്കുറിച്ച് വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല.
Post Your Comments