ദുബായ്: ഇന്ത്യൻ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട നഗരങ്ങളായി ദുബായിയും അബുദാബിയും. ഈ വർഷം ആദ്യപാദത്തിൽ സന്ദർശനം നടത്തിയ ഇന്ത്യക്കാരുടെ എണ്ണത്തിലും ഹോട്ടലുകളിൽ താമസിക്കുന്നവരുടെ എണ്ണത്തിലും വർധനവ് ഉള്ളതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മൊത്തം വിനോദസഞ്ചാരികളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ ഇത്തവണ 3.6% ആണ് കൂടിയിരിക്കുന്നത്. അബുദാബിയിൽ 1.2 ശതമാനവും ദുബായിൽ 5.7 ശതമാനവും വർധനവാണ് ഹോട്ടലുകളിൽ താമസിക്കുന്നവരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
Read Also: ഏറ്റവും കൂടുതല്‍ തെറ്റിദ്ധാരണയ്ക്ക് ഇരയായ സംഘടനയാണ് ആർഎസ്എസ് : വെങ്കയ്യനായിഡു
വിനോദസഞ്ചാരികളെ യുഎഇയിലേക്ക് ആകർഷിക്കുന്നതിന് പ്രധാന കാരണം സുഗമമായ വിസാ നടപടികളും മികച്ച അടിസ്ഥാനസൗകര്യങ്ങളുമാണ്. കൂടാതെ പ്രധാന നഗരങ്ങളിൽ ടൂറിസം മേളയും റോഡ്ഷോകളും യുഎഇ നടത്തുന്നതും വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. കൊച്ചി, മുംബൈ, ന്യൂഡൽഹി, കൊൽക്കത്ത എന്നീ നഗരങ്ങളിൽ നടത്തിയ ‘അബുദാബി വീക്കും’ വൻവിജയമായിരുന്നു. അതേസമയം യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് ക്രൂസ് ടൂറിസം പാക്കേജുകൾ തുടങ്ങാൻ പ്രമുഖ കമ്പനികൾ ഒരുങ്ങുന്നുണ്ട്. ആദ്യഘട്ടത്തിൽ മുംബൈ, ഗോവ, മംഗളൂരു എന്നിവിടങ്ങളിലേക്കാണ് സർവീസ് ആരംഭിക്കുക.
Post Your Comments