ന്യൂഡൽഹി: ഐഡിയ-വോഡഫോണ്‍ ലയനത്തിന് പിന്നാലെ ഐഡിയ സെല്ലുലാർ പേരുമാറ്റുന്നു. വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് എന്നായിരിക്കും പുതിയ പേര്. ലയനത്തിന്റെ ഭാഗമായി ജൂണ്‍ 26 ന് വിളിച്ചുചേർത്തിരിക്കുന്ന യോഗത്തിൽ കടപ്പത്രത്തിലൂടെ 15000 കോടി രൂപ സമാഹരിക്കാന്‍ ഐഡിയ ആലോചിക്കുന്നുണ്ടെന്നാണ് സൂചന.
Read Also: ആ മനോഹരമായ പെയിന്റിംഗ് സ്വന്തമാക്കിയത് എങ്ങിനെയെന്ന് വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
കാപ്പിറ്റല്‍ മാര്‍ക്കറ്റ്സ് റഗുലേറ്റര്‍, നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍, കോമ്പറ്റീഷന് കമ്മീഷന് എന്നിവയില്‍ നിന്നും ലയനത്തിനാവശ്യമായ അനുമതി നേടിയ കമ്പനികൾക്ക് ഇനി ടെലികോം മന്ത്രാലയത്തില്‍ നിന്നുള്ള അനുമതി കൂടി മതിയാകും. ലയനത്തോടെ 44 കോടി ഉപയോക്താക്കളുള്ള രാജ്യത്തെ ഏറ്റവും കൂടുതല്‍ വിപണി പങ്കാളിത്തമുള്ള സ്ഥാപനമായി പുതിയ കമ്പനി മാറും. എന്നാൽ 5000 ഓളം ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് റിപ്പോർട്ട്.
Post Your Comments