സിംഗപ്പൂര്‍: സിംഗപ്പൂരില്‍ നിന്ന് ആ മനോഹരമായ പെയിന്റിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തമാക്കിയത് എങ്ങിനെയെന്ന് വിശദീകരിയ്ക്കുകയാണിവിടെ. സിംഗപ്പൂര്‍ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മധുബനി പെയിന്റിംഗ് വാങ്ങിയത് ഇന്ത്യയുടെ സ്വന്തം റൂപേ കാര്‍ഡ് ഉപയോഗിച്ച്. സിംഗപ്പൂരിലെ ഇന്ത്യന്‍ ഹെറ്റിറ്റേജ് സെന്റര്‍ സന്ദര്‍ശിച്ചപ്പോഴാണ് മോദി റൂപേ കാര്‍ഡ് ഉപയോഗിച്ചത്.
ഇന്ത്യയേയും സിംഗപ്പൂരിനേയും അടുപ്പിക്കുന്നതിന് ഇന്ത്യന്‍ ഹെറ്റിറ്റേജ് സെന്റര്‍ നടത്തുന്ന ശ്രമങ്ങള്‍ പ്രശംസനീയമാണ്. മനോഹരമായ മധുബനി പെയിന്റിംഗ് ഞാന്‍ വാങ്ങിയത് നമ്മുടെ റൂപേ കാര്‍ഡ് ഉപയോഗിച്ചാണ് – മോദി ട്വീറ്റ് ചെയ്തു.
റൂപേ കൂടാതെ ഭീം, എസ്.ബി.ഐ എന്നിവയുടെ മൊബൈല്‍ പേയ്മെന്റ് ആപ്പുകള്‍ മോദി സിംഗപ്പൂരില്‍ വ്യാഴാഴ്ചയാണ് പുറത്തിറക്കിയത്. അന്താരാഷ്ട്ര തലത്തില്‍ ഇവ പുറത്തിറക്കിയതിലൂടെ ഡിജിറ്റല്‍ ഇന്ത്യയാണ് ലോകത്തിന് മുന്നില്‍ തെളിയുന്നതെന്ന് മോദി പറഞ്ഞു.
നേരത്തെ ഹെറിറ്റേജ് സെന്ററിലെത്തിയ മോദിക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.
Post Your Comments