കൊച്ചി: മുന്‍ ഡിജിപി സെന്‍കുമാറിനെതിരെയുള്ള കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സുപ്രധാന നിര്‍ദേശവുമായി ഹൈക്കോടതി. മതസ്പര്‍ദ വളര്‍ത്തുന്ന അഭിമുഖത്തിന്റെ പേരില്‍ സെന്‍കുമാറിനെതിരെ റജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
also read:മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെതിരെ പൊലീസ് അന്വേഷണം
കേസിനായി കൂടുതല്‍ സമയം നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയ സിംഗിള്‍ ബഞ്ച് കേസ് നടപടി വേഗത്തിലാക്കാന്‍ സെന്‍കുമാര്‍ നല്കിയ ഹര്‍ജി ജൂലൈ രണ്ടിന് പരിഗണിക്കാന്‍ മാറ്റി. കേസില്‍ നേരത്തെ സെന്‍കുമാറിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
Post Your Comments