തിരുവനന്തപുരം: മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാറിനെതിരെ പൊലീസ് അന്വേഷണം. അവധിക്കായി വ്യാജരേഖ ചമച്ചെന്ന കേസിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. സെന്‍കുമാറിനെ ചികിത്സിച്ച ഡോ. അജിത്കുമാറില്‍ നിന്ന് അന്വേഷ സംഘം മൊഴിയെടുത്തു.
സെന്‍കുമാറിനെ ചികിത്സിച്ചെന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെന്നും ഡോക്ടര്‍ മൊഴിനല്‍കി. കന്റോണ്‍ മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ ഇ ബൈജുവിന് മുന്നിലാണ് ഡോക്ടര്‍ മൊഴിനല്‍കാനെത്തിയത്. മ്യൂസിയം പൊലീസാണ് സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്സെടുത്തത്.
Post Your Comments