
തൃശൂര്‍: കോടിക്കണക്കിന് രൂപയുടെ നിരോധിത നോട്ടുകൾ പിടികൂടി. തൃശൂര്‍ ചാവക്കാട്ട് ബൈപ്പാസ് ജംഗ്ഷനില്‍ വാഹനപരിശോധനയ്ക്കിടെയാണ് വാഹനത്തില്‍ കടത്താൻ ശ്രമിച്ച ഒന്നരക്കോടിയുടെ നിരോധിത നോട്ട് പിടികൂടിയത്. സംഭവവുമായി ബന്ധപെട്ടു പാലക്കാട് പറളി സ്വദേശി ഹബീബ് (58), വടക്കാഞ്ചേരി സ്വദേശി ഷറഫുദീന്‍ (40), കോയമ്ബത്തൂര്‍ സ്വദേശികളായ താജുദീന് ഇബ്രാഹിം (37), ഫിറോസ്ഖാന് (33), മുഹമ്മദ് റിഷാദ് (29) എന്നിവരെ കസ്റ്റഡിയിൽ എടുത്തു. സംഘം സഞ്ചരിച്ചിരുന്ന തമിഴ്നാട് രജിസ്ട്രേഷനും, കേരള രജിസ്ട്രേഷനുമുള്ള രണ്ട് കാറുകളിലൊന്നിലായിരുന്നു ആയിരത്തിന്റെ 70 ലക്ഷം രൂപയും അഞ്ഞൂറിന്റെ 80 ലക്ഷം രൂപയും കണ്ടെടുത്തത്.
Post Your Comments