Gulf

ഒമാനിൽ ഭൂസ്വത്ത് വാങ്ങാൻ വിദേശികളെ അനുവദിക്കുന്ന കാര്യത്തിൽ നിർണായക തീരുമാനം ഉടൻ

മസ്‌ക്കറ്റ്: ഒമാനിൽ ഭൂസ്വത്ത് വാ​ങ്ങാ​ൻ വി​ദേ​ശി​ക​ൾ​ക്ക്​ അ​നു​മ​തി ല​ഭി​ക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പരിഗണനയിലുള്ളതായി പാ​ർ​പ്പി​ട മ​ന്ത്രാ​ല​യം വ്യക്തമാക്കി. നിലവിൽ ഇന്റഗ്രേ​റ്റ​ഡ്​ ടൂ​റി​സം കോം​പ്ല​ക്​​സു​ക​ൾ​ക്കുള്ളിൽ മാത്രമാണ് ഇത്തരത്തിൽ അനുമതി ഉള്ളത്. ഇത് പ്രത്യേകം നിശ്ചയിച്ച മറ്റു മേഖലകളിലും നൽകാനാണ് ആലോചന.

Read Also: നിപ്പ വൈറസ് : തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ ഈ ഡോക്ടറുടെ വാക്കുകള്‍ നിങ്ങളെ സഹായിക്കും

ഇതോടെ 20 വർഷത്തിലേറെയായി ഇവിടെ താ​മ​സി​ച്ചു​വ​രു​ന്ന വിദേശികൾക്ക് സ്വന്തം ഉടമസ്ഥതയിൽ ഭൂ​മി വാ​ങ്ങാ​നും കെ​ട്ടി​ടം നി​ർ​മി​ക്കാ​നും അ​നു​മ​തി ലഭിക്കും. നിലവിൽ സ്വ​ന്ത​മാ​യി വീ​ടു​ള്ള ഒട്ടേറെ ​വി​ദേശി​ക​ളു​ണ്ടെങ്കിലും ഭൂമിയിൽ ഇവർക്ക് അവകാശം ഉണ്ടായിരുന്നില്ല. പുതിയ നിയമത്തോടെ ഈ രീതിക്കും മാറ്റം വരാനാണ് സാധ്യത.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button