Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Kerala

ഇടപാടുകള്‍ ആധുനികമായപ്പോള്‍ ബാങ്ക് സമരം ജനങ്ങള്‍ക്ക് പ്രശ്നമല്ലാതാകുന്നു

കൊച്ചി : ഇടപാടുകള്‍ ആധുനികമായപ്പോള്‍ ബാങ്ക് സമരം ജനങ്ങള്‍ക്ക് പ്രശ്നമല്ലാതാകുന്നു. കഴിഞ്ഞ രണ്ട് ദിവസം ബാങ്കുകൾ അടച്ചിട്ട് സമരം നടത്തിയിട്ടും ഇടപാടുകളെ യാതൊരു വിധത്തിലും ബാധിച്ചില്ല. നെറ്റ് ബാങ്കിങ് വ്യാപകമായതോടെ ചെക്കും ഡിഡിയും വളരെ കുറഞ്ഞു. ആർടിജിസ്, എൻഇഎഫ്ടി വഴിയും പേയ്മെന്റ് ആപ്പുകൾ വഴിയും പണമിടപാട് നിർബാധം നടക്കുകയായിരുന്നു ബാങ്ക് സമരത്തിനിടെയും.

നെറ്റിലൂടെയല്ലാതെ പണം അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടവർ ക്യാഷ് ഡപ്പൊസിറ്റ് മെഷീനുകളും ഉപയോഗപ്പെടുത്തി. എടിഎമ്മുകളെ ആശ്രയിക്കുന്ന ജനങ്ങള്‍ 48 മണിക്കൂർ സമരത്തെക്കുറിച്ചു മുന്നറിയിപ്പു കിട്ടിയിരുന്നതിനാൽ പണം കരുതിയതും എടിഎമ്മുകളിൽ തിരക്കു കുറച്ചു. മാസാവസാനമായതും പണത്തിന്റെ ആവശ്യത്തിൽ കുറവു വരുത്തി. ശമ്പളം ഒന്നാം തീയതി ബാങ്കുകളിലൂടെ ലഭിക്കുന്നവർക്ക് അതിനും കാര്യമായ തടസമുണ്ടായില്ല.

പൊതുമേഖലാ ബാങ്കുകളും ഫെഡറൽ ബാങ്കും സൗത്ത് ഇന്ത്യൻ ബാങ്കും പോലെ പഴയ തലമുറയിൽപ്പെട്ട സ്വകാര്യ ബാങ്കുകളും സമരത്തിൽ പങ്കെടുത്തിരുന്നു. ഐസിഐസിഐ പോലെ പുതുതലമുറ സ്വകാര്യ ബാങ്കുകൾക്കു ശമ്പള വ്യവസ്ഥ വേറേ ആയതിനാൽ അവരും സമരത്തിൽ പങ്കെടുത്തില്ല. എന്നാൽ സമരക്കാർ നിരവധി ബ്രാഞ്ചുകളിൽ പ്രതിഷേധവുമായെത്തി അടപ്പിച്ചു. ഇന്ത്യൻ ബാങ്ക് അസോസിയേഷനിൽ (ഐബിഎ) അംഗമായ ബാങ്കുകളിലെ ജീവനക്കാരും ഓഫിസർമാരുമാണു സമരത്തിൽ പങ്കെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button