ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചു. നവംബർ 19 നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ, രാജ്യത്തുടനീളമുള്ള ബാങ്കിംഗ് സേവനങ്ങൾക്ക് തടസം നേരിട്ടേക്കും. യൂണിയനിൽ സജീവമായി പ്രവർത്തിക്കുന്ന ബാങ്ക് ജീവനക്കാർക്കെതിരെ മനഃപൂർവം നടപടി സ്വീകരിക്കുന്ന രീതിയിൽ പ്രതിഷേധിച്ചാണ് പണിമുടക്കുന്നത്. എഐബിഇഎ ജനറൽ സെക്രട്ടറി സി.എച്ച് വെങ്കിടാചലമാണ് പണിമുടക്കുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിച്ചത്.
പണിമുടക്ക് ദിവസം എടിഎം ഉൾപ്പെടെയുള്ള ബാങ്കിംഗ് സേവനങ്ങൾ തടസപ്പെടുന്നതിനാൽ ഉപഭോക്താക്കൾ അത്യാവശ്യ ഇടപാടുകൾ മുൻകൂട്ടി ചെയ്യുന്നത് നല്ലതാണ്. നവംബർ 19 ശനിയാഴ്ചയും, നവംബർ 20 ഞായറാഴ്ചയും ആയതിനാൽ തുടർച്ചയായ രണ്ട് ദിവസങ്ങളിൽ ബാങ്കുമായി ബന്ധപ്പെട്ടുള്ള സേവനങ്ങൾ ലഭിക്കുന്നതല്ല.
Also Read: നിരവധി കേസുകളിൽ പ്രതി : യുവാവിനെ കാപ്പ പ്രകാരം തടവിലാക്കി
Post Your Comments