തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ രണ്ടു ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചു യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ്. മാര്‍ച്ച് 15,16 തീയതികളിലാണ് ദേശീയ പണിമുടക്ക് നടത്തുന്നത്. രണ്ടു ദിവസത്തെ പണിമുടക്ക് കൂടിയാകുമ്പോൾ തുടർച്ചയായി 4 ദിവസമാണ് ബാങ്ക് അടഞ്ഞു കിടക്കുക. മാര്‍ച്ച് 13, 14 തീയതി രണ്ടാം ശനിയും ഞായറാഴ്ചയുമാണ്, കൂടാതെ 11ന് ശിവരാത്രിയ്ക്കും ബാങ്ക് അവധിയാണ്.
മാര്‍ച്ച് 12നു പ്രതിഷേധ മാസ്ക് ധരിച്ചു ജോലി ചെയ്യാനും സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. മാര്‍ച്ച് 17ന് ജനറല്‍ ഇന്‍ഷുറന്‍സ് ജീവനക്കാരും മാര്‍ച്ച് 18ന് എല്‍ഐസി ജീവനക്കാരും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments