ദുബായ്: അമേരിക്കയിലെ ഈ രാജ്യത്തേയ്ക്ക് വിസയില്ലാതെ പ്രവേശിയ്ക്കാം. യു.എ.ഇ പൗരന്മാര്ക്ക് മാത്രമാണ് ഈ അനുമതി. ഞായറാഴ്ച മുതല്‍ പുതിയ നിയമം പ്രാബല്യത്തിലാകും. പുതിയ നിയമപ്രകാരം പ്രീ-എന്‍ട്രി വിസയില്ലാതെ യു.എ.ഇ എമിറേറ്റികള്‍ക്ക് ബ്രസീലിലേയ്ക്ക് പ്രവേശിക്കാനാകും. എമിറേറ്റികള്‍ക്ക് മാത്രമാണ് ഈ സൗജന്യം ലഭ്യമാകുകയെന്ന് ബ്രസീലിയന്‍ സ്ഥാനപതി യു.എ.ഇ എംബസിയ്ക്ക് അയച്ച
ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രത്തിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് ബ്രസീലിയന്‍ സ്ഥാനപതിയുടെ ട്വീറ്റില്‍ പറയുന്നു. ബ്രസീലിന്റെ ഈ തീരുമാനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായി യു.എ.ഇ എംബസി അറിയിച്ചു.
Post Your Comments