Kerala

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; ആർടിഎഫ് ഉദ്യോഗസ്ഥരുടെ ജാമ്യഹർജി കോടതി തള്ളി

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തിൽ റിമാൻഡിലായ മൂന്ന് ആർടിഎഫ് ഉദ്യോഗസ്ഥർ സമർപ്പിച്ച ജാമ്യഹർജി കോടതി തള്ളി. എറണാകുളം സെഷൻസ് കോടതിയുടേതാണ് നടപടി. സന്തോഷ് കുമാർ, സുമേഷ്, ജിതിൻ രാജ് എന്നിവരുടെ ജാമ്യപേക്ഷയാണ് തള്ളിയത്.

ALSO READ: ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം; മരിച്ച വാസുദേവന്റ മകൻ വിനീഷിന്റെ മൊഴിയിൽ വൈരുദ്ധ്യം

ശ്രീജിത്തിനെ പിടികൂടിയത് ആളുമാറിയാണെന്നും പൊലീസിന്റെ മർദനമേറ്റാണു മരിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ശ്രീജിത്തിന്റെ അടിവയറ്റിൽ കനത്ത ക്ഷതമേറ്റുവെന്നും ജനനേന്ദ്രിയത്തിൽ രക്തം കട്ടപിടിക്കുന്ന രീതിയിലുള്ള പരുക്കേറ്റുവെന്നും ചെറുകുടൽ മുറിഞ്ഞുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ വരാപ്പുഴ എസ്ഐ ജി.എസ്.ദീപക്കിനെയും അറസ്റ്റ് ചെയ്‌തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button