ഐസ്വാള്‍: മിസോറാം ഗവര്‍ണറായി സ്ഥാനമേറ്റ കുമ്മനം രാജശേഖരനെതിരെ പ്രചാരണം. ക്രിസ്ത്യന്‍ ഭൂരിരിപക്ഷ സംസ്ഥാനമായ മിസോറാമില്‍ 18ാമത് ഗവര്‍ണറായി എത്തിയത് തീവ്രഹിന്ദുത്വവാദിയാണെന്ന് ആരോപിച്ചാണ് ചില സംഘടനകള്‍ പ്രതിഷേധം ശക്തമാകുന്നത്. പ്രാദേശിക രാഷ്ട്രീയ സംഘടനയാണ് ഇത്തരത്തില്‍ കുമ്മനത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത് എന്നാണ് മിസോറാമിലെ ഇംഗ്ലീഷ് പത്രമായ ദ മിസോറാം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനത്ത് എത്തിയിരിക്കുന്നത് തീവ്ര ഹിന്ദുനിലപാടുകാരനാണ്. കേരളത്തില്‍ കുമ്മനം നടത്തിയത് മതേതരത്വത്തിന് എതിരായ പ്രവര്‍ത്തനങ്ങളാണ്. 1983ല്‍ നിലയ്ക്കലലില്‍ നടന്ന ഹിന്ദു-ക്രിസ്ത്യന്‍ കലാപത്തിന്റെ കാരണക്കാരനാണ് ഇദ്ദേഹം എന്നും റിപ്പോര്‍ട്ടുകളില്‍ കുമ്മനത്തെ കുറ്റപ്പെടുത്തുന്നു.ഗവര്‍ണര്‍ നിയമനത്തിനെതിരെ വിവിധ ക്രൈസ്തവസംഘടനകളേയും രാഷ്ട്രീയ പാര്‍ട്ടികളെയും എന്‍ജിഒകളേയും സമീപിച്ചിരിക്കുകയാണ് പ്രിസം എന്ന സംഘടന.
മിസോറാമിലെ ക്രിസ്ത്യാനികള്‍ക്ക് ഭീഷണിയാകുമെന്ന നിലയിലാണ് ഇവര്‍ വാര്‍ത്താക്കുറിപ്പുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
Post Your Comments