കോഴിക്കോട്: നിപാ വൈറസ് പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഈ മാസം 16വരെയുള്ള പിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു. ഓൺലൈൻ പരീക്ഷകൾക്ക് മാറ്റമില്ല. കോഴിക്കോട് ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് നിപ്പാ വൈറസ് ബാധിതര്‍ മരിച്ചതിനെ തുടര്‍ന്ന്.
ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ALSO READ: നിപാ വൈറസ് : ബ്രോയിലര്‍ ചിക്കനില്‍ നിന്നെന്ന സന്ദേശം : യുവാവിനെതിരെ പൊലീസ് കേസ്
എന്നാല്‍ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചതിന് പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ആശുപത്രി ജീവനക്കാര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. രണ്ടു ദിവസങ്ങളിലായി മൂന്ന് നിപ്പാ മരണങ്ങളാണ് ആശുപത്രിയിലുണ്ടായത്. ആശുപത്രികളില്‍നിന്ന് പകരാന്‍ സാധ്യതയുള്ളവരുമായ മുഴുവന്‍ ആളുകളെയും കണ്ടെത്താനുള്ള ഊര്‍ജിതശ്രമത്തിലാണ് ആരോഗ്യവകുപ്പ്.
Post Your Comments