യേശുക്രിസ്തു കൊല്ലപ്പെട്ടത് എങ്ങനെയെന്ന് കണ്ടെത്താന്‍ സഹായിക്കുന്ന ശാസ്ത്രീയ തെളിവുകള്‍ ഗവേഷകര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 2,000 വര്‍ഷം മുന്‍പ് കാല്‍പ്പാദത്തിലൂടെ ഇരുമ്പാണി തുളച്ച് കയറിയ അസ്ഥിക്കൂടമാണ് ഖനനവേളയില്‍ ഇവിടെ നിന്നും കണ്ടെടുത്തിരിക്കുന്നത്. ഇതില്‍ നിന്നും യേശുക്രിസ്തു എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നറിയാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.
രണ്ടായിരം വര്‍ഷങ്ങള്‍ക്കിടെ റോമാക്കാര്‍ യേശുക്രിസ്തു അടക്കമുള്ള പതിനായിരക്കണക്കിന് പേരെ കുരിശിലേറ്റിയിരുന്നുവെങ്കിലും അതിനുള്ള തെളിവുകള്‍ വളരെ വിരളമായിരുന്നു. ആദ്യമായാണ് ഈ വധശിക്ഷ നിലനിന്നിരുന്നു എന്നത് വ്യക്തമാകുന്ന തെളിവുകളോട് കൂടിയ അസ്ഥികൂടം ലഭിക്കുന്നത്. ഇറ്റലിയിലെ ശവകല്ലറയില്‍ നിന്നുമാണ് അസ്ഥികൂടം ലഭിച്ചത്.
കുരിശേറ്റം സംബന്ധിച്ച രണ്ടാമത്തെ തെളിവാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ണ്ടെത്തിയിരിക്കുന്ന എല്ലിന്റെ ഉപരിതലം വളരെ അവ്യക്തമായിരിക്കുന്നതിനാല്‍ റേഡിയോ കാര്‍ബണ്‍ ഡേറ്റിങ് നിര്‍വഹിക്കാന്‍ സാധിക്കില്ലെന്ന് ഇത് സംബന്ധിച്ച ഗവേഷണം നടത്തുന്ന കോ-ഓഥറായ യൂണിവേഴ്‌സിറ്റി ഓഫ് ഫെറാറയിലെ ഉര്‍സുല തുന്‍ ഹോഹെന്‍സ്റ്റെയിന്‍ പറഞ്ഞു. റോമന്‍ ബ്രിക്‌സിനും ടൈലുകള്‍ക്കുമിടയില്‍ ഇത് കണ്ടെത്തിയതിനാലാണ് ഇത് റോമന്‍ കാലത്തേതാണെന്ന് അനുമാനം ചെയ്തിരിക്കുന്നത്. 30 നും 34 നും ഇടയില്‍ പ്രായമുള്ളയാളാണ് കുരിശിലേറ്റപ്പെട്ടതെന്നാണ് നിഗമനം.
കുരിശിലേറ്റിയുള്ള വധശിക്ഷ ഏറ്റവും ക്രൂരവും വേദനാജനകവുമായിരുന്നുവെന്ന് റോമന്‍ പ്രഭാഷകനായ സിസെറോ പറയുന്നു. വെനീസില്‍ നിന്നും 60 കിലോമീറ്റര്‍ ദൂരത്തുള്ള പ്രദേശമായ പോ വാലിയിലെ ശവകുടീരത്തില്‍ നിന്നാണ് ഇപ്പോഴത്തെ അസ്ഥികൂടം കണ്ടെത്തിയത്. കുരിശിലേറ്റിയുള്ള ശിക്ഷയുടെ ഭൗതികാവശിഷ്ടം ഇത്തരത്തില്‍ കണ്ടെടുക്കുന്നത് ഇത് രണ്ടാം തവണയാണ്. നേരത്തെ 1968ല്‍ ജെറുസലേമിലെ ഒരു ശവകുടീരത്തില്‍ നിന്നായിരുന്നു അസ്ഥികൂടം കണ്ടെത്തിയത്. എന്നാല്‍ കുരിശിലേറ്റി കൊന്നുവെന്ന് കരുതപ്പെടുന്ന യഹൂദന്റെ മൃതദേഹത്തിലെ വെറുമൊരു നഖം മാത്രമായിരുന്നു കണ്ടെത്തിയിരുന്നത്. ഇപ്പോള്‍ കണ്ടെടുത്ത ഭൗതികാവശിഷ്ടത്തിന്റെ വലംകാലില്‍ ആണിയടിച്ചതിന്റെ അവശിഷ്ടം വ്യക്തമായി തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ കുരിശിലേറ്റുന്ന രീതിയെക്കുറിച്ചും അതുവഴി യേശുക്രിസ്തു എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നും മനസിലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗവേഷക സംഘം.
Post Your Comments