Latest NewsNewsInternational

യേശു വീണ്ടും വരുമെന്ന് വിശ്വാസം, ‘രണ്ടാം വരവിനായി’ പള്ളിയുടെ നിലവറയിൽ കഴിഞ്ഞത് 77 പേർ: ഒടുവിൽ സംഭവിച്ചത്

നൈജീരിയയിലെ തെക്ക്-പടിഞ്ഞാറൻ സംസ്ഥാനമായ ഒൻഡോയിലെ പള്ളിയിൽ നിന്ന് കുട്ടികളടക്കം 77 പേരെ പോലീസ് രക്ഷപ്പെടുത്തി. യേശുക്രിസ്തുവിന്റെ രണ്ടാം വരവും പ്രതീക്ഷിച്ച് പള്ളിയുടെ നിലവറയിൽ കഴിയുകയായിരുന്നു ഇവരെന്ന് പോലീസ് പറഞ്ഞു. ഇവരിൽ ചിലർ മാസങ്ങളോളം അവിടെ ഉണ്ടായിരുന്നതായി കരുതുന്നു. ഏപ്രിലിൽ യേശുക്രിസ്തുവിന്റെ രണ്ടാം വരവ് ഉണ്ടാകുമെന്ന് വിശ്വസിച്ചാണ് തങ്ങൾ പള്ളിയിൽ കഴിഞ്ഞതെന്ന് അവരിൽ പലരും പറഞ്ഞതായി പോലീസ് വെളിപ്പെടുത്തുന്നു.

മക്കളെ കാണാനില്ലെന്ന് കാണിച്ച് സമീപ പ്രദേശത്തെ യുവതി പോലീസ് പരാതിപ്പെട്ടതിനെ തുടർന്നാണ് പള്ളിയിൽ പരിശോധന നടത്തിയത്. പള്ളിയിൽ പോയ മക്കൾ തിരികെ എത്തിയില്ലെന്നായിരുന്നു യുവതി നൽകിയ പരാതി. ഓൺഡോ ടൗണിലെ വാലന്റീനോ ഏരിയയിലെ ഹോൾ ബൈബിൾ ബിലീവേഴ്‌സ് ചർച്ചിലായിരുന്നു പോലീസ് റെയ്‌ഡ്‌ നടത്തിയത്. പെന്തക്കോസ്ത് സഭയുടെ പാസ്റ്റർ ഡേവിഡ് ആനിഫോവോഷെയും അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയെയും അറസ്റ്റ് ചെയ്തു.

Also Read:ന്യൂക്ലിയർ ടോർപിഡോയുള്ള K-329: ലോകത്തിലെ ഏറ്റവും നീളമുള്ള റഷ്യൻ മുങ്ങിക്കപ്പൽ വിശേഷങ്ങൾ

പള്ളിയിലെ അച്ഛനും, സഹായിയും ക്രിസ്തുവിന്റെ രണ്ടാം വരവുണ്ടാകുമെന്ന് പറഞ്ഞ് ആളുകളെ പറ്റിക്കുകയായിരുന്നു. പള്ളിയിലെത്തിയ എഴുപതിലധികം ആളുകളെയും ഇവർ ഇത്തരത്തിൽ പറഞ്ഞ് വിശ്വസിപ്പിച്ചു. ശേഷം പള്ളിയുടെ നിലവറയിൽ പാർപ്പിച്ചു. യേശുവിന്റെ രണ്ടാം വരവ് 2022 ഏപ്രിലിൽ നടക്കുമെന്ന് കർത്താവ് തന്നോട് പറഞ്ഞതായി പള്ളിയിലെ അസിസ്റ്റന്റ് പാസ്റ്റർ ജോസിയ പീറ്റർ അസുമോസ ഇടവകക്കാരോട് പറഞ്ഞു. എന്നാൽ, ഇത് സംഭവിക്കാതെ വന്നതോടെ പലരും ചോദ്യം ചെയ്തു തുടങ്ങി. ഇതോടെ, ഇയാൾ തീയതി മാറ്റി പറഞ്ഞുകൊണ്ടിരുന്നു. യേശുവിന്റെ രണ്ടാം വരവ് 2022 സെപ്റ്റംബറിലാണെന്ന് പിന്നീട് അയാൾ ഇടവകക്കാരോട് പറഞ്ഞു.

ഹോൾ ബൈബിൾ ബിലീവേഴ്‌സ് ചർച്ചിന്റെ നേതാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ, അവിടെ കൂടിയിരുന്നവരെ നിർബന്ധിച്ച് അവിടെ പാർപ്പിച്ചതിന്റെ തെളിവ് ഒന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. വിശ്വാസികൾ സ്വന്തം ഇഷ്ടപ്രകാരമായിരുന്നു പള്ളിയിൽ കഴിഞ്ഞിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button