തിരുവല്ല: ഏത് മതത്തില്‍പ്പെട്ടവരാണെങ്കിലും മതവിദ്വേഷ പ്രസംഗം നടത്തിയാല്‍ പോലീസിന് നടപടി സ്വീകരിക്കാം. എന്നാല്‍, ഒരു വിഭാഗത്തിനു മാത്രം പോലീസ് ഇളവ് നല്‍കുന്നത് നീതിയല്ലെന്ന് ചൂണ്ടിക്കാട്ടി യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ഡിജിപിക്ക് പരാതി നല്‍കി.
‘മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ചുവെന്ന് ആരോപിച്ച് പി.സി ജോര്‍ജിനെതിരെ കേസ് എടുത്ത കേരള പോലീസ്, ക്രിസ്തീയ വിശ്വാസികളെയും ക്രിസ്തുവിനെയും അവഹേളിച്ച മതപ്രഭാഷകനെതിരെ കേസ് എടുത്തിട്ടില്ല’ അനൂപ് ആന്റണി ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. വസീം അല്‍ ഹിക്കാമിയെന്ന മത പ്രഭാഷകനെതിരെയാണ് പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുക്കാത്തതെന്ന് പരാതിയില്‍ പറയുന്നു.
ക്രിസ്മസ് ആഘോഷത്തിനിടെയാണ്, ക്രിസ്തീയ മതവിശ്വാസികളുടെ വികാരം വ്രണപ്പെടുന്ന തരത്തില്‍ ഇയാളുടെ വീഡിയോ പുറത്തുവന്നത്. ക്രിസ്മസ് നിന്ദ്യമാണെന്നും യേശുക്രിസ്തു അവിഹിതത്തില്‍ ജനിച്ച പുത്രനാണെന്നും വീഡിയോയിലൂടെ ഇയാള്‍ പറഞ്ഞിരുന്നു. ഈ വീഡിയോ സഹിതമാണ് അനൂപ് ആന്റണി, സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുന്നത്.
വസിം അല്‍ ഹിക്കാമിക്കെതിരെ, ഉളിക്കല്‍ പോലീസ് സ്റ്റേഷനിലും എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലുമായി രണ്ട് പരാതികളാണ് നിലവില്‍ ഉള്ളത്. അരുണ്‍ തോമസ് ആണ് ഉളിക്കല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. എറണാകുളം പോലീസ് സ്റ്റേഷനില്‍ കെവിന്‍ പീറ്ററും പരാതി നല്‍കി. രണ്ട് പരാതികളിലും നടപടിയെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ്, യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്.
Post Your Comments