കോട്ടയം: ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതില്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍. കോണ്‍ഗ്രസിന് സംഘടനാ പരമായി ദൗര്‍ബല്യങ്ങളുണ്ടെന്നും ഈ പോരായ്മ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളേയും ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
പരമ്പരാഗത വോട്ടുകള്‍ നഷ്ടപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കണമെന്നും തോല്‍വിയെ കുറിച്ച് ആഴത്തില്‍ പഠിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവര്‍ത്തനങ്ങളിലെ പോരായ്മ മാത്രമല്ല തോല്‍വിക്കു കാരണം. എന്നാല്‍ അത് പരസ്യമായി പറയാനാകില്ല.
തന്നെയുമല്ല താല്‍പ്പര്യമില്ലാത്ത ഏജന്റുമാരെ ബൂത്തുകളില്‍ നിര്‍ത്തേണ്ടിയിരുന്നില്ലെന്നും പല ബൂത്തുകളിലും ഏജന്റുമാര്‍ ഇരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പലരും തന്നെ സിപിഎം വര്‍ഗീയ വാദിയായി ചിത്രീകരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments