നിപ്പാ വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കോടതി നിര്‍ത്തിവയ്ക്കണമെന്ന് ജില്ലാ കലക്ടര്‍ യു.വി.ജോസിന്റെ റിപ്പോര്‍ട്ട്. ജില്ലാ കോടതി സീനിയര്‍ സൂപ്രണ്ട് നിപ്പാ ബാധിച്ച് മരിച്ച സാഹചര്യത്തിലാണ് 10 ദിവസത്തേക്ക് കോഴിക്കോട് ജില്ലാ കോടതി നിര്‍ത്തി വയ്ക്കണമെന്ന റിപ്പോര്‍ട്ട് കളക്ടര്‍ ഹൈക്കോടതിയ്ക്ക് നല്‍കിയത്. കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അവധി നല്‍കിയിരുന്നു. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് നിപ്പാ വൈറസ് ബാധിതര്‍ മരിച്ചതിനെ തുടര്‍ന്നാണ് കോഴിക്കോട് ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അവധി പ്രഖ്യാപിച്ചത്.
എന്നാല്‍ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചതിന് പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ആശുപത്രി ജീവനക്കാര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. രണ്ടു ദിവസങ്ങളിലായി മൂന്ന് നിപ്പാ മരണങ്ങളാണ് ആശുപത്രിയിലുണ്ടായത്. ആശുപത്രികളില്‍നിന്ന് പകരാന്‍ സാധ്യതയുള്ളവരുമായ മുഴുവന്‍ ആളുകളെയും കണ്ടെത്താനുള്ള ഊര്‍ജിതശ്രമത്തിലാണ് ആരോഗ്യവകുപ്പ്.
Post Your Comments