Latest NewsIndia

ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ ശേഷം ഭീഷണി സന്ദേശവും: ബംഗാളിൽ തൃണമൂൽ അതിക്രമം തുടരുന്നു

മിഡ്നാപ്പുർ: ബംഗാളില്‍ തൃണമുല്‍ കോണ്ഗ്രസ് പ്രവര്‍ത്തകരുടെ അതിക്രമം തുടരുന്നതായി ആരോപണം. ബിജെപിക്കു വേണ്ടി പ്രവർത്തിച്ചതിന്റെ പേരിൽ യുവാവിനെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കൊലപ്പെടുത്തി. യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തലാണെന്നു പൊലീസ് പറഞ്ഞു. ബിജെപിയുടെ യുവസംഘടനയായ യുവമോർച്ചയുടെ പ്രവർത്തകൻ ത്രിലോചൻ മഹതോയെ(20) മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പുരുലിയയിലെ ബലറാംപുരിലായിരുന്നു സംഭവം.

ബലറാംപുർ കോളജ് അവസാന വർഷ ചരിത്ര വിദ്യാർഥിയാണു മഹതോ.യുവാവിന്റെ ഷർട്ടിൽ ‘ചെറുപ്രായത്തിൽത്തന്നെ ബിജെപി രാഷ്ട്രീയം…’എന്നെഴുതിയ കുറിപ്പും . ‘തിരഞ്ഞെടുപ്പ്(പഞ്ചായത്ത്) സമയം മുതൽക്കുതന്നെ നോക്കി വച്ചിരുന്നതാണ്. സാധിച്ചില്ല. ഇന്ന് നിന്റെ ജീവിതം അവസാനിക്കുകയാണ്’ എന്നെഴുതിയ പോസ്റ്ററും മൃതദേഹത്തിനു സമീപത്തു നിന്നു ലഭിച്ചു. തൃണമൂൽ കോൺഗ്രസ് ആണ് സംഭവത്തിന്‌ പിന്നില്‍ എ‌ന്ന്‍ ബിജെപി ആരോപിച്ചു. സംഭവത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നടുക്കം രേഖപ്പെടുത്തി. കൊലപാതകത്തിന്റെ ഉത്തരവാദിത്തം സർക്കാരിനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പഞ്ചായത്ത് തിരഞ്ഞെടുപ്പു മുതൽ മഹതോയെ തൃണമൂൽ പ്രവർത്തകർ ലക്ഷ്യമിട്ടിരുന്നതായി ബിജെപി പറഞ്ഞു. മൃതദേഹത്തിനു സമീപത്തു നിന്ന് മഹതോയുടെ മൊബൈല്‍, പഴ്സ്, തൊപ്പി, സൈക്കിൾ എന്നിവ പൊലീസ് കണ്ടെത്തി.‌ പഠനാവശ്യത്തിനായി പോകുന്ന വഴിക്കാണു ത്രിലോചൻ കൊല്ലപ്പെട്ടതെന്നു പിതാവ് ഹരിറാം പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പു സമയത്ത് ബിജെപിക്കു വേണ്ടി ത്രിലോചൻ പ്രവർത്തിച്ചിരുന്നതായും പിതാവ് പറഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴോടെ ത്രിലോചൻ സഹോദരനെ വിളിച്ചിരുന്നു.

വീട്ടിലേക്ക് ഉടനെയെത്തുമെന്നും പറഞ്ഞു. എട്ടു മണിയോടെ വീണ്ടും വിളിച്ചു. അജ്ഞാതരായ ചിലർ തട്ടിക്കൊണ്ടുപോയെന്നും കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതായുമാണു പറഞ്ഞത്. ബുധനാഴ്ച രാവിലെ വീടിന് ഏതാനും മീറ്റർ മാറി മൃതദേഹം കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button