Latest NewsNewsWomenInternationalHealth & Fitness

38കാരിയുടെ അണ്ഡാശയത്തില്‍ നിന്നും നീക്കിയത് 60 കിലോയുള്ള ട്യൂമര്‍

യുഎസ്എ: 38കാരിയുടെ അണ്ഡാശയത്തില്‍ നിന്നും കണ്ടെത്തിയ ട്യൂമര്‍ കണ്ട് ഞെട്ടി ആരോഗ്യ രംഗം. യുഎസില്‍ അധ്യാപികയായിരുന്ന സ്ത്രീയുടെ ശരീരത്ത് നിന്നും 60 കിലോ ഭാരമുള്ള ട്യൂമറാണ് നീക്കം ചെയ്ത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇവര്‍ക്ക് അണ്ഡാശയ ട്യൂമര്‍ ഉണ്ടെന്ന് കണ്ടെത്തിയത്. ആഴ്ച്ചയില്‍ പത്ത് പൗണ്ട് എന്ന രീതിയില്‍ ഇതിന് ഭാരമേറി വരികയും ചെയ്തിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ കണക്റ്റ്‌സ്യൂട്ടിലെ ഡാന്‍ബറി ആശുപത്രിയില്‍ ഇവരെ പ്രവേശിപ്പിച്ചിരുന്നു.

ഓപ്പറേഷന്‍ കഴിഞ്ഞ് മൂന്നു മാസം പിന്നിട്ടു. ഓപ്പറേഷനു ശേഷവും ഇവരുടെ ആരോഗ്യ നില ഗുരുതരാവസ്ഥയിലായിരുന്നു.ട്യൂമറിന് അസാധാരണമായ
വലുപ്പമുണ്ടായിരുന്നതിനാല്‍ ഇവരുടെ രക്തക്കുഴലുകള്‍ ചുരുങ്ങുന്ന അവസ്ഥവരെ ഉണ്ടായിരുന്നു. ആഗോള തലത്തില്‍ ഇത്തരത്തില്‍ നീക്കം ചെയ്ത ട്യൂമറുകളില്‍ ഏറ്റവും വലുപ്പമുള്ള ട്യൂമറായിരുന്നു ഇതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button