KeralaLatest News

ചെങ്ങന്നൂരില്‍ ചെങ്കൊടി; സജി ചെറിയാന് വന്‍ ഭൂരിപക്ഷത്തോടെ വിജയം

കോട്ടയം: ചെങ്ങന്നൂരില്‍ ഇനി ഇടത് തരംഗം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്  20956  വോട്ടുകളുടെ ഭൂരിപക്ഷത്തില്‍  മിന്നുന്ന ജയം.  തെരഞ്ഞെടുപ്പില്‍ സജി ചെറിയാന് ലഭിച്ചത് 67303 വോട്ടാണ്‌.  കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയകുമാറിനെയും ബിജെപി സ്ഥാനാര്‍ത്ഥി ശ്രീധരന്‍ പിള്ളയേയും പരാജയപ്പെടുത്തിയാണ് സജി ചെറിയാന്‍ വിജയിച്ചത്.

നാല്‍പ്പത് തപാല്‍ വോട്ടുകളില്‍ നാല്‍പ്പതും സ്വന്തമാക്കിയതും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനാണ്. യുഡിഎഫ് സ്വാധീനമുള്ള മാന്നാര്‍ പഞ്ചായത്തിലും യുഡിഎഫിന്റെ ശക്തികേന്ദ്രമായ പാണ്ടനാട്ടിലും വന്‍ ഭൂരിപക്ഷത്തോടെയാണ് എല്‍ഡിഎഫ് മുന്നേറിയത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തും ബിജെപി മൂന്നാം സ്ഥാനത്തുമാണ്.

സിപിഎമ്മിലെ കെ.കെ. രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2016 ലെ പോലെ തന്നെ എല്ലാ പഞ്ചായത്തുകളിലും 70 ശതമാനത്തിന് മേലാണ് പോളിങ് രേഖപ്പെടുത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button