മുംബൈ: മലയാളികള്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുമ്പോള്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ കാത്തിരിക്കുന്നത് രണ്ട് മണ്ഡലങ്ങളിലെ ഫലങ്ങളാണ്. മഹാരാഷ്ട്രയിലെ പാല്‍ഘര്‍, ഭണ്ഡാര- ഗോന്ദിയ ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ഇന്നു നടക്കും.
രാവിലെ എട്ട് മണിമുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ഭണ്ഡാര- ഗോന്ദിയ മണ്ഡലത്തിലെ അന്തിമ ശതമാനം വൈകിട്ടോടെയേ അറിയൂ. ഇവിടുത്തെ 49 മണ്ഡലങ്ങളില്‍ റീപോളിങ്ങ് പൂര്‍ത്തിയാകേണ്ടതിനാലാണിത്. പാല്‍ഘറില്‍ 53.22 ഉം ഭണ്ഡാര- ഗോന്ദിയയില്‍ 53.15 ശതമാനവുമായിരുന്നു പോളിങ്. വോട്ടിങ് യന്ത്രത്തകരാര്‍ വിവാദങ്ങള്‍ക്കു വഴിവച്ചതോടെയാണ് 49 ബൂത്തുകളില്‍ വീണ്ടും തെരഞ്ഞെടുപ്പിനു കമ്മിഷന്‍ ഉത്തരവിട്ടത്.
read also: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; ജനവിധി ഇന്നറിയാം
പാല്‍ഘറില്‍ ഏഴും ഭണ്ഡാര- ഗോന്ദിയ മണ്ഡലത്തില്‍ ഇരുപത്തിയഞ്ചും സ്ഥാനാര്‍ഥികളാണു ജനവിധി തേടിയത്.
Post Your Comments