Kerala

ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ വിജയം

ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ ജയം. പത്താം റൗണ്ട് വോട്ടെണ്ണലും പൂര്‍ത്തിയായതോടെ 46,218 വോട്ടുകളുടെ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് നേടിയത്. തിങ്കളാഴ്ച വോട്ടെടുപ്പ് നടന്ന ബംഗളൂരു ആര്‍.ആര്‍ നഗര്‍ നിയമസഭ മണ്ഡലത്തിലാണ് കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തോടെ വിജയിത്തത്. 80,282 വോട്ടുകളുമായി കോണ്‍ഗ്രസിന്റെ സിറ്റിങ് എം.എല്‍.എ മുനിരത്‌ന ജയിച്ചപ്പോള്‍ 34,064 വോട്ടുകളുമായി ബി.ജെ.പി സ്ഥാനാര്‍ഥിയായ തുളസി മുനിരാജു ഗൗഡയാണ് രണ്ടാമതെത്തി.

വോട്ടര്‍ തിരിച്ചറിയില്‍ കാര്‍ഡ് പിടിച്ചെടുത്ത സംഭവുമായി ബന്ധപ്പെട്ടാണ് ആര്‍.ആര്‍. നഗറിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നത്. എം.എല്‍.എ ന്യാമഗൗഡയുടെ മരണത്തോടെ സര്‍ക്കാറിന്റെ ഭൂരിപക്ഷം 116 ആയി കുറഞ്ഞിട്ടുണ്ട്. ജെ.ഡി.എസ് സ്ഥാനാര്‍ഥി ജി.എച്ച്. രാമചന്ദ്രക്ക് 23,526 വോട്ടുകളാണ് തെരഞ്ഞെടുപ്പില്‍ ലഭിച്ചത്.

ആര്‍.ആര്‍ നഗറില്‍ 104 സീറ്റാണ് ബി.ജെ.പിക്കുള്ളത്. 77 സീറ്റ് കോണ്‍ഗ്രസിനും 37 സീറ്റ് ജെ.ഡി.എസിനുമുണ്ട്. രണ്ട് സ്വതന്ത്രരുടെ പിന്തുണയും സര്‍ക്കാറിനാണ്. ഇതോടെ സഖ്യസര്‍ക്കാരിന്റെ അംഗബലം 117 ആയി ഉയരും. കൂടാതെ ജെ.ഡി.എസ് സ്ഥാനാര്‍ഥിക്ക് 23,526 വോട്ടുകള്‍ മാത്രമാണ് നേടാനായത്. മണ്ഡലത്തില്‍ ജെ.ഡി.എസ്, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വര ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button