Latest News

ചെങ്ങന്നൂരിലെ വിജയം ; ആരോഗ്യമന്ത്രിയുടെ പ്രതികരണമിങ്ങനെ

കൊച്ചി: ചെങ്ങന്നൂരിൽ ഇടതുപക്ഷ സ്ഥാനാർഥി സജി ചെറിയാന്റെ വിജയം പിണറായി സര്‍ക്കാരിന് കൂടുതല്‍ കരുത്തേകുമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ കുപ്രചാരണങ്ങള്‍ ചെങ്ങന്നൂരിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും സര്‍ക്കാര്‍ എന്നും ഒപ്പമുണ്ടാകും. ചെങ്ങന്നൂരിലെ വിജയം ശരിയായ ദിശയിലാണ് നമ്മുടെ സര്‍ക്കാര്‍ എന്നതിന്റെ തെളിവാണ്. ഈ ഉപതെരഞ്ഞെടുപ്പ് ഫലം കൊണ്ട് ഇടതുപക്ഷ സര്‍ക്കാരില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസവും പ്രതീക്ഷയും കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞതെന്നും , നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു.

Also readചെങ്ങന്നൂരിലെ കനത്ത തോല്‍വിയില്‍ നിന്ന് കോണ്‍ഗ്രസിനും യുഡിഎഫിനും പല പാഠങ്ങളും ഉള്‍ക്കൊള്ളാനുണ്ട്; പ്രതികരണവുമായി വി.ടി ബൽറാം

shortlink

Related Articles

Post Your Comments

Related Articles


Back to top button