തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ വിജയം നേടിയതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങള്‍ തന്നെയാണ് വിധികര്‍ത്താക്കളെന്ന് തെളിയിക്കുന്നതാണ് ചെങ്ങന്നൂരിലെ എല്‍.ഡി.എഫിന്റെ വിജയമെന്ന് അദ്ദേഹം പറഞ്ഞു . 2016ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പതിനാലായിരത്തിലധികം വോട്ടാണ് എല്‍.ഡി.എഫിന് ലഭിച്ചത്.
തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അസത്യ പ്രചാരണങ്ങള്‍ക്കിടയിലും സത്യത്തിന് വോട്ട് ചെയ്ത എല്ലാ വിഭാഗത്തില്‍പ്പെട്ട ജനങ്ങളെയും അഭിവാദ്യം ചെയ്യുന്നുവെന്നും പിണറായി പറഞ്ഞു.
എല്‍.ഡി.എഫിന്റെ നയങ്ങള്‍ക്കുള്ള അംഗീകരാമാണിത്. പ്രത്യേകിച്ച് സര്‍ക്കാറിന്റെ വികസന നയങ്ങളെ ജനം അംഗീകരിച്ചു. വികസന കാര്യങ്ങളില്‍ ജാതി, മതം നോക്കാതെ ജനങ്ങള്‍ ഒന്നിക്കുന്നുവെന്നതിനുള്ള തെളിവാണിത്.
ചാനലില്‍ കോട്ടിട്ടിരുന്ന് വിധി പ്രസ്താവിക്കുന്നവരല്ല, ജനങ്ങള്‍ തന്നെയാണ് അന്തിമ വിധികര്‍ത്താക്കള്‍. ദൃശ്യമാധ്യമങ്ങളിലിരുന്ന് സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കുള്ള വിധി കൂടിയാണിതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങള്‍ വിവാദങ്ങളല്ല, മറിച്ച് വികസന കാര്യങ്ങളാണ് ശ്രദ്ധിക്കുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളെ തുരങ്കം വെക്കാനാണ് യു.ഡി.എഫ് ശ്രമിച്ചത്. അതിനാലാണ് എല്‍.ഡി.എഫിനെ എല്ലാവരും പിന്തുണച്ചതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
Post Your Comments