Kerala

നിപ വൈറസ് ; ജനങ്ങളുടെ ആശങ്ക അകലുന്നതായി സൂചന

കോഴിക്കോട്: നിപ വൈറസ് കേരള ജനതയെ ആശങ്കപ്പെടുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൂചന. അതേസമയം രോഗികളുമായി ബന്ധമുള്ള 958 പേര്‍ നിരീക്ഷണത്തിലാണ്.

നിപ സ്ഥീരികരിച്ച് ചികിത്സയില്‍ ഉള്ള മൂന്ന് പേരില്‍ രണ്ട് പേരുടെ നിലയില്‍ കാര്യമായ പുരോഗതിയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നിപയുടെ ലക്ഷണങ്ങൾ കാണിച്ച നാലുപേർ കഴിഞ്ഞ ദിവസം ചികിത്സ തേടിയിരുന്നു. എന്നാല്‍ രണ്ട് ദിവസങ്ങളില്‍ പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം പുറത്തു വന്ന 48 പരിശോധനാ ഫലങ്ങളും നെഗറ്റീവ്. ഇതുവരെയുള്ള 149 പരിശോധനാ ഫലങ്ങളില്‍ 133 ഉം നെഗറ്റീവാണ്. ഇതോടെ ആശ്വാസത്തിലാണ്‌ ജനങ്ങൾ.

നിപ്പ ബാധയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ചോദിക്കാനായി പ്രത്യേക ഹൈല്‍പ്പ് ലൈന്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. 0495 2381000 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ചാല്‍ നിപയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഉത്തരം ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button