പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിൽ മനംനൊന്ത് രണ്ട് വിദ്യാത്ഥികൾ ആത്മഹത്യ ചെയ്തു. ഇന്നലെയാണ് സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചത്. കുട്ടികൾ പ്രതീക്ഷിച്ച വിജയം ലഭിച്ചില്ല എന്നതായിരുന്നു കുട്ടികളെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത്. ദക്ഷിണ ഡല്‍ഹി വസന്ത് കുഞ്ചിലെ റയാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളിലെ വിദ്യാര്‍ഥിനിയായ 15 വയസുകാരിയും പശ്ചിമ ഡല്‍ഹിയിലെ ദ്വാരകയിലെ കാക്റോള സ്വദേശിയായ 17കാരനുമാണ് വീട്ടില്‍ തൂങ്ങിമരിച്ചത്.
പെണ്‍കുട്ടിക്ക് പ്ലസ് വണ്ണിന് സയന്‍സ് വിഷയമെടുത്ത് പഠിക്കാനായിരുന്നു ആഗ്രഹം. എന്നാല്‍ പരീക്ഷയില്‍ 70 ശതമാനം മാര്‍ക്കാണ് ലഭിച്ചത്. സയന്‍സ് വിഷയത്തില്‍ പ്രവേശനം ലഭിക്കില്ലെന്ന് കരുതിയാണ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്. എന്നാൽ സംഭവത്തെ കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിക്കുന്നത് വളരെ വൈകിയാണെന്നാണ് പൊലീസ് പറഞ്ഞത്.
Post Your Comments