Latest NewsKerala

തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷം

തിരുവനന്തപുരം: നവവരന്‍ കെവിന്റെ കൊലപാതകവുമായിബന്ധപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ നടന്നു വന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷം. മാര്‍ച്ചിനിടെ പോലീസ് ലാത്തി വീശുകയായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ജലപീരങ്കിയും പ്രയോഗിച്ചു.

പോലീസിനെതിരേ രൂക്ഷമായ മുദ്രാവാക്യം മുഴക്കിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. സെക്രട്ടറിയേറ്റിന് മുന്നിലെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു.

സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. പോലീസ് ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ മുന്നോട്ടുപോകാന്‍ ശ്രമിച്ചപ്പോഴാണ് സംഘര്‍ഷമുണ്ടായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button