ന്യൂഡല്‍ഹി: മന്ത്രിയുടെ വസതിയില്‍ സിബിഐ റെയ്ഡ് നടത്തി. പൊതുമരാമത്ത് വകുപ്പിലേക്ക് ആര്‍കിടെക്ടുകളെ നിയമിച്ചത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് കാണിച്ച് കേസ് എടുത്ത ശേഷമാണ് ഡല്‍ഹി പൊതുമരാമത് മന്ത്രി സത്യേന്ദ്ര ജയിന്റെ വസതിയില്‍ റെയ്ഡ് നടന്നത്.
ജയിനു പുറമേ എന്‍ജിനീയര്‍ ഇന്‍ ചീഫ് എസ്.കെ ശ്രീവാസ്തവ തുടങ്ങിയവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവരുടേത് ഉള്‍പ്പെടെ അഞ്ചു പേരുടെ വസ്തികളിലും സി.ബി.ഐ ഇന്ന് രാവിലെ റെയ്ഡ് നടത്തി.
read also: സി.ബി.ഐക്ക് ഇനി കേരള പൊലീസിന്റെ സഹായം വേണ്ട
കള്ളപ്പണം ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നേരിടുന്ന ആളാണ് മന്ത്രി ജയിന്‍. തന്റെ വസതിയില്‍ റെയ്ഡ് നടക്കുന്ന കാര്യം അദ്ദേഹം തന്നെയാണ് ട്വീറ്റിലൂടെ അറിയിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ തച്ചുശാസ്ത്ര വിഭാഗത്തിലേക്ക് 24 ശില്പികളെ നിയമിച്ചതില്‍ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം.
അതേസമയം റെയ്ഡില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി. പ്രധാനമന്ത്രി മോദിക്ക് എന്താണ് വേണ്ടത്, എന്നാണ് ജയിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് കെജ്രിവാള്‍ ചോദിച്ചത്.
Post Your Comments