തലശ്ശേരി: കേരള പൊലീസിന്റെ സഹായം കേന്ദ്ര കുറ്റാന്വേഷണ ബ്യൂറോ (സി.ബി.ഐ) ഒഴിവാക്കുന്നു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.ഐ സംഘത്തിന് ഇതുസംബന്ധിച്ച നിര്‍ദേശം ലഭിച്ചു. ഇതേത്തുടര്‍ന്ന് സി.ബി.ഐ ഇതുവരെ സഹായിച്ചുകൊണ്ടിരുന്ന കേരള പൊലീസ് സേനാംഗങ്ങളെ ഒഴിവാക്കാന്‍ തീരുമാനിച്ചു. കേരള പൊലീസ് കേസന്വേഷണത്തിനായി അനുവദിച്ച വാഹനങ്ങളും തിരിച്ചയച്ചു.
നിലവില്‍ വിവിധ ജില്ലകളില്‍ നിന്നായി സംസ്ഥാന ആഭ്യന്തര വകുപ്പ് കേരള പൊലീസില്‍നിന്ന് 30ഓളം ഉദ്യോഗസ്ഥരെ സി.ബി.ഐയെ സഹായിക്കാന്‍ നിയോഗിച്ചിട്ടുണ്ട്. ഒപ്പം വാഹനങ്ങളും ഡ്രൈവര്‍മാരെയും അനുവദിച്ചിട്ടുണ്ട്. തലശ്ശേരി റെസ്റ്റ്ഹൗസ് കേന്ദ്രീകരിച്ച് ക്യാമ്പ് ഓഫിസ് തുറന്ന് അന്വേഷണം നടത്തുന്ന സി.ബി.ഐയെ സഹായിക്കാന്‍ ജില്ലയിലെ വിവിധ സേനാ യൂനിറ്റുകളില്‍നിന്ന് സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ മുതല്‍ എ.എസ്.ഐവരെ ഏഴോളം ഉദ്യോഗസ്ഥരുണ്ടായിരുന്നു. കൂടെ രണ്ട് വാഹനങ്ങളും ഡ്രൈവര്‍മാരുമുണ്ട്. ഇവര്‍ 2014 മുതല്‍ സി.ബി.ഐയെ സഹായിക്കുന്നുമുണ്ട്.
നടപടിക്ക് കാരണം സി.ബി.ഐക്കെതിരെ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് കൈക്കൊള്ളുന്ന നിഷേധാത്മക നിലപാടാണ്. സി.ബി.ഐയുടെ കൊച്ചി-തിരുവനന്തപുരം, ചെന്നൈ യൂനിറ്റുകള്‍ മൂന്നുവര്‍ഷമായി സംസ്ഥാനത്തെ പ്രമാദമായ ചില കൊലക്കേസുകളുടെ പുനരന്വേഷണത്തിന് കേരളത്തിലുണ്ട്. അതത് ജില്ലകളിലെ െറസ്റ്റ് ഹൗസുകളില്‍ ക്യാമ്പ് ഓഫിസ് തുറന്നാണ് സി.ബി.ഐ പ്രവര്‍ത്തിക്കുന്നത്.
Post Your Comments