Latest NewsIndiaNews

‘കെജ്‌രിവാൾ തിഹാർ ജയിലിനെ പഞ്ചനക്ഷത്ര റിസോർട്ടാക്കി മാറ്റുന്നു’: ബിജെപി

ഡൽഹി: ജയിലിൽ കഴിയുന്ന മന്ത്രി സത്യേന്ദർ ജെയിന് സൗകര്യങ്ങൾ ഒരുക്കി നൽകുന്ന പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ, രൂക്ഷവിമർശനവുമായി ബിജെപി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തിഹാർ ജയിലിനെ 5നക്ഷത്ര റിസോർട്ട് ആക്കിമാറ്റിയതായി ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല ഞായറാഴ്ച ആരോപിച്ചു.

‘കുട്ടിയെ ബലാത്സംഗം ചെയ്യുന്നയാൾക്ക് മസാജ് നൽകുകയും 5കോഴ്‌സ് ഭക്ഷണം നൽകുകയും ചെയ്ത ശേഷം, തീഹാറിനുള്ളിൽ സത്യേന്ദർ ജെയിന് റൂം സേവനവും ഹൗസ് കീപ്പിംഗും എഎപി എങ്ങനെയാണ് നൽകുന്നതെന്ന് ഇപ്പോൾ ഈ വീഡിയോ കാണിക്കുന്നു. തിഹാറിനുള്ളിൽ സത്യേന്ദർ ജെയിൻ കാ ദർബാർ ഉണ്ട്. ടിവി കാണാം, മിനറൽ വാട്ടർ കുടിവെള്ളം ഉൾപ്പെടെ എല്ലാത്തരം സേവനങ്ങളും ലഭ്യമാക്കുന്നു. കഴിഞ്ഞ 5 മാസമായി കോടതിയിൽ നിന്ന് ജാമ്യം ലഭിക്കാത്ത അഴിമതിക്കാരായ മന്ത്രിമാർക്ക് സർക്കാർ നൽകിയ പരിഗണനയുടെ തെളിവാണിത്,’ ഷെഹ്‌സാദ് പൂനവല്ല വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button