Latest NewsKerala

നവവരന്‍ കെവിന്റെ കൊലപാതകം; ഭാവി കാര്യങ്ങള്‍ വ്യക്തമാക്കി ഭാര്യ നീനു

കോട്ടയം: വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയി കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനു തന്റെ ഭാവി കാര്യങ്ങള്‍ വ്യക്തമാക്കി. തന്റെ സഹോദരന്റെ ഭാഗത്തു നിന്നും ഇത്തരമൊരു ക്രൂരകൃത്യം പ്രതീക്ഷിച്ചില്ലെന്നും ഇനി ഒരിക്കലും തന്റെ മാതാപിതാക്കള്‍ക്കൊപ്പം പോകില്ലെന്നും കെവിന്റെ മാതാപിതാക്കള്‍ക്കൊപ്പം താന്‍ കഴിയുമെന്നും നീനു പറഞ്ഞു.

വിവാഹം കഴിഞ്ഞെന്ന കാര്യം വീട്ടില്‍ അറിയിച്ചിരുന്നെന്നും കെവിനെ കാണാതായപ്പോള്‍ പൊലീസിനെ സമീപിച്ചെങ്കിലും എസ് ഐ അന്വേഷിക്കാന്‍ കൂട്ടാക്കിയില്ലെന്നും നീനു പറഞ്ഞു. പിന്നീട് മാധ്യമങ്ങള്‍ ഇടപെട്ടതോടെയാണ് പൊലീസ് എന്തെങ്കിലും ചെയ്യാന്‍ കൂട്ടാക്കിയതെന്നും നിനു ആരോപിച്ചു.

കെവിന്റെ മരണത്തില്‍ ഭാര്യ നീനുവിന്റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്ന് അറസ്റ്റിലായ നിയാസിന്റെ അമ്മ വെളിപ്പെടുത്തിയിരുന്നു. കേസന്വേഷണത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് കെവിന്റെ അച്ഛന്‍ രാജന്‍ ആരോപിച്ചു. പോലീസ് സമയത്ത് ഇടപെട്ടിരുന്നെങ്കില്‍ തനിക്ക് മകനെ നഷ്ടപ്പെടില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. നീനുവിനെ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button