ന്യൂഡല്‍ഹി: ആര്‍എസ്എസ് നടത്തുന്ന പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ രാഷ്ട്രപതിയുമായ പ്രണബ് മുഖര്‍ജി പങ്കെടുക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കാതെ കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍ ‘ഇതേ കുറച്ച് അദ്ദേഹത്തോടു തന്നെ ചോദിക്കു, പ്രതികരിക്കാനില്ല എന്ന പ്രതികരണം മാത്രമെ ഞങ്ങള്‍ക്കുള്ളു’;എന്നാണ് കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ പറഞ്ഞത്. ജൂണ്‍ ഏഴിന് ആര്‍എസ്എസിന്റെ 600 പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ‘സംഘ് ശിക്ഷ വര്‍ഗ’ എന്ന പരിപാടിയെ അഭിസംബോധന ചെയ്യാനുള്ള സംഘാടകരുടെ ക്ഷണം പ്രണബ് മുഖര്‍ജി സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസിന്റെ ഹിന്ദുത്വ നിലപാടുകള്‍ക്കെതിരായി ഉയര്‍ന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് പ്രണബ് ക്ഷണം സ്വീകരിച്ചതിലൂടെ ഉണ്ടായതെന്ന് ആര്‍എസ്എസ് നേതാവ് രാകേഷ് സിന്‍ഹ പറഞ്ഞു. പ്രണബ് മുഖര്‍ജി പുതിയ സര്‍ദാര്‍ പട്ടേലാണെന്നാണ് ആര്‍എസ്എസ് നേതാവ് എസ് ഗുരുമൂര്‍ത്തി ഞായറാഴ്ച ട്വീറ്റ് ചെയ്യുകയുമുണ്ടായി. ഗാന്ധിവധത്തിന്റെ ഉത്തരവാദി ആര്‍എസ്എസാണെന്ന കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുലിന്റെ പ്രസ്താവനയ്ക്കെതിരെ ആര്‍എസ്എസിന്റെ അപകീര്‍ത്തിക്കേസില്‍ കോടതിനടപടി തുടരുന്നതിനിടെ പ്രണബ് ആര്‍എസ്എസ് ആസ്ഥാനത്ത് എത്തുന്നത് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് പ്രണബ് മുഖര്‍ജിക്ക് ക്ഷണം ലഭിച്ചത്.
പ്രണാബ് മുഖര്‍ജി പങ്കെടുക്കുന്നത് രാജ്യത്തിന് നല്ല സന്ദേശം നല്‍കുമെന്നാണ് ആര്‍എസ്എസിന്റെ ആവകാശവാദം. പതിറ്റാണ്ടുകളായി കോണ്‍ഗ്രസിലെ ശക്തനായ നേതാവാണ് പ്രണാബ് മുഖര്‍ജി. കഴിഞ്ഞ ജൂലൈയിലാണ് അദ്ദേഹം രാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞത്. രാഷ്ട്രപതിയായിരിക്കെ പ്രണബ് മുഖര്‍ജി മോഹന്‍ ഭാഗവതിനെ രാഷ്ട്രപതി ഭവനിലേക്ക് ക്ഷണിച്ച് വിരുന്നു നല്‍കിയിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍, ആര്‍എസ്എസ് തലവന്‍ രാഷ്ട്രപതി ഭവനില്‍ വിരുന്നുനല്‍കിയ ആദ്യസംഭവമായിരുന്നു അത്. ആര്‍എസ്എസിന്റെ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് ആധികാരികത നല്കുന്ന നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് അന്നുയര്‍ന്നത്. ഇരുവരും നിരവധിതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പ്രണബ് മുഖര്‍ജിയെ മോഹന്‍ ഭാഗവത് ഫോണില്‍ വിളിച്ച് ദീപാവലി ആശംസ നേര്‍ന്നിരുന്നു.
Post Your Comments