സലാല: കനത്ത ചുഴലിക്കാറ്റില്‍ കൃഷിയിടങ്ങള്‍ തകര്‍ന്ന് മലയാളി കര്‍ഷകര്‍ക്ക് വൻ സാമ്പത്തിക നഷ്ടം. സലാലയിലെ മലയാളികളുടെ കൃഷിയിടങ്ങളാണ് ചുഴലിക്കാറ്റിൽ നശിച്ചത് ഇതുമൂലം ആയിരക്കണക്കിന് ഒമാനി റിയാലിന്റെ സാമ്പത്തിക നഷ്ടംമാണ് ഇവർക്കുണ്ടായത്.
ഗള്‍ഫ് മേഖലയിലേക്കുള്ള പഴം, പച്ചകറി കയറ്റുമതിയെയും ഇത് സാരമായി ബാധിച്ചു. സലാലയിൽ ആയിരത്തിലധികം പ്രവാസി മലയാളികൾ ആണ് കാർഷിക മേഖലയിൽ പ്രവർത്തിച്ചു വരുന്നത്. നാല് മാസത്തോളം നീണ്ടു നിൽക്കുന്ന ഖരീഫ് കാലാവസ്ഥ അടുത്ത മാസം തുടങ്ങുവാൻ ഇരിക്കെയാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്.
ധരാളം സന്ദർശകർ എത്തുന്ന ഖരീഫ് സീസണിൽ ലഭിക്കുന്ന അധിക വരുമാന പ്രതീക്ഷയാണ് ഈ മേഖലയിൽ പ്രവർത്തിച്ചു വരുന്ന പ്രവാസി മലയാളികൾക്കുള്ളത്. ഒമാൻ സ്വദേശികളിൽ നിന്നും തോട്ടങ്ങൾ പാട്ട കരാറിൽ ഏറ്റെടുത്തു തെങ്ങ് വാഴ പപ്പായ പയറ് വെറ്റില തുടങ്ങിയവ കൃഷി ചെയ്തിരുന്ന മലയാളികൾ കനത്ത പ്രതിസന്ധി ഘട്ടത്തിലാണിപ്പോൾ ഉള്ളത്.
ദിവസവും 100 ടൺലധികം പച്ചക്കറി ഉത്പന്നങ്ങൾ ആണ് സലാലയിൽ നിന്നും സൗദിയിലേക്കും യു എ യിലേക്കും കയറ്റി അയക്കുന്നത്. നേരിട്ട ഈ സാമ്പത്തിക നഷ്ടം എങ്ങനെ നികത്തും എന്ന ആശങ്കയിലാണ് സലാലയിലെ കാർഷിക മേഖലയിലെ പ്രവാസിമലയാളികൾ.
Post Your Comments