കോട്ടയം: കെവിന്റെ കൊലപാതകത്തിൽ കുറ്റക്കാരായവരെ പാർട്ടി സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെവിന്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരും പാര്‍ട്ടിയും ഇരയ്ക്കൊപ്പമാണെന്നും സംഭവത്തില്‍ ചിലര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.
കേസിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച സർക്കാർ പരിശോധിക്കണം. നീനുവിനും കെവിന്റെ കുടുംബത്തിനും വേണ്ട സഹായം സർക്കാർ ചെയ്യും. കെവിനെ തട്ടിക്കൊണ്ട് പോയ സംഘത്തില്‍ ഉള്‍പ്പെട്ട ഡി.വൈ.എഫ്.ഐക്കാരനെ പുറത്താക്കിയത് പോലെ മറ്റ് പാര്‍ട്ടികളും സംഭവത്തില്‍ പ്രതികളായ തങ്ങളുടെ പ്രവര്‍ത്തകരെ പുറത്താക്കുമോ എന്നും കോടിയേരി ചോദിച്ചു.
Post Your Comments