കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരിൽ കെവിൻ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും കോട്ടയം ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. വിവിധ ദളിത് സംഘടനകളും കേരള ജനപക്ഷവും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസിനെതിരേ പ്രതിഷേധം ഇരമ്പുകയാണ്.
അതേസമയം, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലെത്തിച്ച കെവിന്‍റെ മൃതദേഹം ഇന്ന് പോസ്റ്റ് മോർട്ടം ചെയ്യും. ഇതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കഴിഞ്ഞ ദിവസം വൈകിട്ട് ആറിന് ബന്ധുക്കളുടെ സാന്നിധ്യത്തിൽ തെന്മലയിൽ മൃതദേഹം ഇൻക്വസ്റ്റ് നടപടി പൂർത്തീകരിച്ച ശേഷമാണ് മെഡിക്കൽ കോളജിലെത്തിച്ചത്.
Post Your Comments