Latest NewsKerala

പോലീസുകാരനെ ജോലിയിൽ തിരിച്ചെടുത്ത സംഭവം ; കെവിന്റെ കുടുംബം മുഖ്യമന്ത്രിയെ കാണും

കോട്ടയം: കെവിന്‍ വധക്കേസുമായി ബന്ധപ്പെട്ട സസ്പെന്‍ഷനിലായിരുന്ന എസ് ഐ ഷിബുവിനെ സര്‍വ്വീസില്‍ തിരിച്ചെടുത്ത സംഭവത്തിൽ കെവിന്റെ കുടുംബം മുഖ്യമന്ത്രിയെ ഇന്നു കാണും. പോലീസ് ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് കൊല്ലപ്പെട്ട കെവിന്റെ പിതാവ് പറഞ്ഞു. കെവിൻ കൊലചെയ്യപ്പെട്ട് ഒരു വർഷം പിന്നിടുമ്പോഴാണ് ഇത്തരത്തിൽ ഒരു നടപടി ഉണ്ടായിരിക്കുന്നത്.

കെവിൻ വധക്കപ്പെട്ടപ്പോൾ ഗാന്ധിനഗർ സ്റ്റേഷനിലെ എസ് ഐ ആയിരുന്നു ഷിബു. സസ്പെൻഡ് ചെയ്യപ്പെട്ട ഷിബുവിനെ പിന്നീട് ഔദ്യോഗിക കൃത്യവിലോപത്തിന് സർവ്വീസിൽ നിന്ന് പിരിച്ചു വിടാൻ നോട്ടീസ് നൽകിയിരുന്നു. എന്നാല്‍ കൊച്ചി റെയ്ഞ്ച് ഐജിക്ക് ഷിബു നൽകിയ വിശദീകരണത്തെ തുടർന്നാണ് സർവ്വീസിൽ തിരികെയെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button