KeralaLatest News

എസ്ഐ ഷിബുവിനെ തിരിച്ചെടുത്ത ഉത്തരവിനെതിരെ കെവിന്‍റെ കുടുംബം മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

തിരുവനന്തപുരം: കെവിന്‍ വധക്കേസില്‍ സസ്‌പെൻഡ് ചെയ്തിരുന്ന എസ്ഐ ഷിബുവിനെ തിരിച്ചെടുത്ത തീരുമാനത്തിനെതിരെ കെവിന്‍റെ കുടുംബം മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പരാതി നൽകാനാണ് തീരുമാനം.

എംഎസ് ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയർ എസ്ഐയായി തരംതാഴ്ത്തികൊണ്ടാണ് തിരിച്ചെടുത്തിരിക്കുന്നത്. എറണാകുളം റെയ്ഞ്ച് ഐജി ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയിരുന്നു. ഷിബുവിനെ ഇടുക്കിയിലേക്കാകും നിയയമിക്കുക. ഷിബു നൽകിയ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ പിരിച്ചുവിടൽ നിയമപരമായി നിലനിൽക്കില്ലെന്ന് ഉന്നത പൊലീസ് കേന്ദ്രങ്ങൾ അറിയിച്ചു. ഗാന്ധിനഗർ എസ്ഐ ആയിരുന്ന എംഎസ് ഷിബുവിനെ തിരിച്ചെടുക്കാൻ ഐ ജി ഇന്നലെയാണ് ഉത്തരവിറക്കിയത്.

കെവിനു മരണം സംഭവിക്കാൻ കാരണം എസ്ഐയുടെ കൃത്യ വിലോപമാണെന്നും പരാതിപ്പെട്ടിട്ടും നേരിട്ട് ബോധ്യപ്പെടുത്തിയിട്ടും നടപടിയുമെടുക്കാൻ എസ്ഐ ഷിബു തയ്യാറായില്ലെന്നും കെവിന്‍റെ അച്ഛൻ പറഞ്ഞു. ഔദ്യോഗിക കൃത്യവിലോപം നടത്തിയതിനു പിരിച്ചുവിടാന്‍ നോട്ടീസ് കൊടുത്തിരുന്നെകിലും ഷിബു നൽകിയ വിശദീകരണത്തെ തുടർന്നാണ് തിരിച്ചെടുക്കാൻ കൊച്ചി റെയ്ഞ്ച് ഐജി തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button