Latest NewsKeralaIndia

കെവിന്‍ എന്ന യുവാവിന്റെ ഗതി തന്റെ മകനുണ്ടാകരുതെന്ന അപേക്ഷയുമായി ഒരു അമ്മ രംഗത്ത്

മകനോടൊപ്പം വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയുടെ പിതാവും ബന്ധുക്കളും ചേര്‍ന്ന്‌ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നുവെന്ന പരാതിയുമായി രംഗത്തെത്തിയത്‌.

കൊച്ചി: അതിദാരുണമായി കൊല്ലപ്പെട്ട കെവിന്‍ എന്ന യുവാവിന്റെ ഗതി തന്റെ മകനുണ്ടാകരുതെന്ന അപേക്ഷയുമായി ഒരു അമ്മ. മാനന്തവാടി തുറുവേലി കുന്നേല്‍ ജോര്‍ജിന്റെ ഭാര്യ ഷേര്‍ളിയാണ്‌ തന്റെ മകന്‍ ഷെബിന്‍ ജോര്‍ജിനെ, മകനോടൊപ്പം വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയുടെ പിതാവും ബന്ധുക്കളും ചേര്‍ന്ന്‌ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നുവെന്ന പരാതിയുമായി രംഗത്തെത്തിയത്‌.

ഷെബിനും മാനന്തവാടിയിലെ ഒരു യുവതിയുമായി രണ്ടു വര്‍ഷക്കാലമായി പ്രണയത്തിലാണെന്നും സാമ്പത്തിക അന്തരത്തിന്റെ പേരില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരില്‍നിന്നു ശക്‌തമായ എതിര്‍പ്പാണ്‌ നേരിട്ടതെന്നും ഇവർ ആരോപിച്ചു. പരാതി പറയുന്നതിനു പാലാരിവട്ടം എസ്‌.ഐയെ സമീപിച്ചപ്പോള്‍ മോശമായാണ്‌ പെരുമാറിയതെന്നും ഇവര്‍ ആരോപിച്ചു. ആശുപത്രിയിലെത്തിയ പോലീസ്‌ തങ്ങള്‍ക്കു പറയാനുള്ളതു കേള്‍ക്കുന്നതിനു പകരം പരാതി പറഞ്ഞ അമ്മയെ മുറിയില്‍നിന്ന്‌ ഇറക്കിവിടുകയുമായിരുന്നെന്നു ഷെബിന്‍ പറഞ്ഞു.

24ന്‌ മാനന്തവാടിയില്‍ വിവാഹം രജിസ്‌റ്റര്‍ ചെയ്യാനുള്ളതാണെന്നും ജീവനു ഭീഷണിയുണ്ടെന്നും ഇവര്‍ പറഞ്ഞു. നാട്ടില്‍ നില്‍ക്കാന്‍ കഴിയാതെ ഇരുവരും എറണാകുളത്തേക്കു വരികയായിരുന്നു. എന്നാല്‍, കുട്ടിയുടെ പിതാവും പിതാവിന്റെ സഹോദരപുത്രനും ഇവിടെയെത്തി ഇവരെ ആക്രമിച്ചു. സംസാരിക്കാനെന്ന്‌ പറഞ്ഞ്‌ ഒരു റെസ്‌റ്റോറന്റിലേക്കു വിളിച്ചുവരുത്തിയാണ്‌ ഇരുവരും ചേര്‍ന്ന്‌ ഇവരെ മര്‍ദിക്കുകയും കാറില്‍ വലിച്ചുകയറ്റാന്‍ ശ്രമിക്കുകയും ചെയ്‌തത്‌.

മര്‍ദ്ദനത്തില്‍ പെണ്‍കുട്ടിക്കു പരുക്കേല്‍ക്കുകയും ചെയ്‌തു. കെവിന്റെ ഗതി തന്റെ മകന്‌ സംഭവിച്ചാല്‍ തന്റെ കുടുംബം മുഴുവന്‍ ആത്മഹത്യ ചെയ്യുമെന്നും ഷേര്‍ളി പറഞ്ഞു. പെണ്‍കുട്ടിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button